തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍ സൂര്യയും വിജയ്യും; നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുന്‍

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന്‍ സൂര്യയും വിജയ്യും; നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുന്‍

ചെന്നൈ: (www.kvartha.com 02.08.2020) തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ നടന്‍ സൂര്യയും വിജയ്യുമാണെന്ന് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുന്‍. താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് താരം മീര മിഥുന്‍.

തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.

Meera Mitun against Suriya and Vijay Cyber attack allegation, Chennai, News, Cinema, Allegation, Actor, Actress, Twitter, National.

ഇപ്പോള്‍ നടന്‍ സൂര്യയ്ക്കും കുടുംബത്തിനും എതിരെയാണ് നടിയുടെ ആരോപണം. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് നടി ആരോപിക്കുന്നു. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ കോളിവുഡിലെ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്ന് താരം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു നടി ആരോപണവുമായി രംഗത്തെത്തിയത്.

നടന്‍ വിജയ്ക്കെതിരെയും നടി ആരോപണവുമായെത്തിയിരുന്നു. ആരാധകരെ ഉപയോഗിച്ച് വിജയ് തനിക്കെതിരേ ട്വിറ്ററിലുള്‍പ്പെടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും, തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നുമായിരുന്നു ഇവരുടെ ആരോപണം. സൂര്യയ്ക്കും വിജയ്ക്കുമെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരുടെ ആരാധകര്‍ നടിക്കെതിരെ രൂക്ഷവിമശനവുമായെത്തിയിരുന്നു. മുമ്പ് രജനീകാന്തിനെതിരെയും തൃഷയ്‌ക്കെതിരെയും നടി ആരോപണവുമായെത്തിയിരുന്നു.

നടി തൃഷ തന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങള്‍ തൃഷ തട്ടിയെടുത്തുവെന്നും ഇവര്‍ ആരോപിച്ചു. തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പരത്തിയെന്നാണ് രജനി കാന്തിനെതിരെയുള്ള താരത്തിന്റെ ആരോപണം.

Keywords: Meera Mitun against Suriya and Vijay Cyber attack allegation, Chennai, News, Cinema, Allegation, Actor, Actress, Twitter, National.
ad