Follow KVARTHA on Google news Follow Us!
ad

പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്നു വച്ച ശേഷം യുവാവ് അച്ചന്‍കോവിലാറ്റിലേക്ക് ചാടി; തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല

പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്നു വച്ച ശേഷം യുവാവ് Pathanamthitta,News,Local-News,Police,River,Suicide Attempt,Kerala.
പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്നു വച്ച ശേഷം യുവാവ് അച്ചന്‍കോവിലാറ്റിലേക്ക് ചാടി; തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല; ബിടെക് ബിരുദധാരിയായ യുവാവ് ആറ്റില്‍ ചാടാനുള്ള കാരണം അന്വേഷിച്ച് പൊലീസുകാരും നാട്ടുകാരും

കോന്നി: (www.kvartha.com 08.08.2020) പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്നു വച്ച ശേഷം യുവാവ് അച്ചന്‍കോവിലാറ്റിലേക്ക് എടുത്തുചാടി. തണ്ണിത്തോട് മുരളി സദനം എം കെ പ്രസാദിന്റെ മകന്‍ ശബരിനാഥ്(26) ആണ് ആറ്റില്‍ ചാടിയത്. 

വെള്ളിയാഴ്ച രാവിലെ 9.10നാണ് സംഭവം. പുതിയ ബൈക്കിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പാലത്തില്‍ ബൈക്ക് നിര്‍ത്തി ആറ്റിലേക്കു ചാടുന്നത് കണ്ട ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. അതിനിടെ വലഞ്ചുഴി ഭാഗത്തു നിന്ന് കണ്ടെത്തിയ ശബരിനാഥിന്റെ ബാഗ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ശബരിനാഥ് സ്വകാര്യ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനാണ്. മാതാവ് : ലൂസി പ്രസാദ്. സഹോദരി : മാളു പ്രസാദ്.

Keywords: Man jumps into Achankovil river,Pathanamthitta,News,Local-News,Police,River,Suicide Attempt,Kerala.

Post a Comment