Follow KVARTHA on Google news Follow Us!
ad

ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ആദ്യം റിലീസാകുന്ന സൂപ്പര്‍താര ചിത്രം മമ്മൂട്ടിയുടെ വണ്‍?

തിയേറ്ററുകള്‍ അടച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോള്‍ മമ്മൂട്ടി നായകനായ വണ്‍ ഓവര്‍ ദ ടോപ്പ് #കേരളാവാര്‍ത്തകള്‍ #മമ്മൂട്ടി #സിനിമ Mammotty's 'ONE' may b
തിരുവനന്തപുരം: (www.kvartha.com 09.08.2020) തിയേറ്ററുകള്‍ അടച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോള്‍ മമ്മൂട്ടി നായകനായ വണ്‍ ഓവര്‍ ദ ടോപ്പ് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അതേസമയം ഒരുപാട് ചിത്രങ്ങള്‍ റിലീസാകാന്‍ ഉണ്ടെങ്കിലും ചിത്രം തിയേറ്ററില്‍ ആദ്യം റിലീസ് ചെയ്യുമെന്നും താമസിക്കാതെ ഒ ടി ടിയിലേക്ക് മാറ്റുമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ടെയ്ല്‍ എന്‍ഡ് (കഥാവസാനം) ഇതുവരെ ചിത്രീകരിച്ചിട്ടില്ലെന്നും ഒരുപാട് ആളുകള്‍ ഉള്ള സീനാണെന്നും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളതിനാല്‍ ആ സീനുകള്‍ ചിത്രീകരിക്കാനൊക്കില്ലെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞു. ജൂലായില്‍ ഈ രംഗം ചിത്രീകരിക്കാനാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. 

സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച വണ്ണിന്റെ സി ജിയും എഡിറ്റിംഗും ലോക്ഡൗണ്‍കാലത്ത് പൂര്‍ത്തിയാക്കിയെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമയുടെ പല സീനുകളിലും ഒരുപാട് ജനക്കൂട്ടമുണ്ട്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായി പത്യേക ഗെറ്റപ്പിലാണ് താരം എത്തുന്നത്. തിരുവനന്തപുരത്തും ആലുവയിലുമായിരുന്നു ചിത്രീകരണം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിലും ചിത്രീകരണമുണ്ടായിരുന്നു. സഞ്ജയ്-ബോബിയാണ് തിരക്കഥ എഴുതിയത്. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യത്തേത് നയംവ്യക്തമാക്കുന്നു ആണ്. 

സൂഫിയും സുജാതയും എന്ന ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് വിവാദമായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്യാതെ ആമസോണ്‍ പ്രൈംവീഡിയോയിലൂടെ വേള്‍ഡ് പ്രീമിയര്‍ നടത്തിയ നിര്‍മാതാവ് വിജയബാബുവിനെ വിലക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. ആമസോണില്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ വന്നിരുന്നു. സുഫിയും സുജാതയും ചെറിയ സിനിമയായതിനാല്‍ നിര്‍മാതാവിനും ആമസോണിനും വലിയ പ്രശ്‌നങ്ങളുണ്ടായില്ല. എന്നാല്‍ മമ്മൂട്ടിയെ പോലൊരു സൂപ്പര്‍താരത്തിന്റെ വമ്പന്‍ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള സാമ്പത്തിക ഇടപാട് ഭദ്രമാകുമോ എന്ന് ആശങ്കയുണ്ട്. മാത്രമല്ല നിര്‍മാതാക്കളുടെ സംഘടന എതിര്‍ക്കാനും സാധ്യതയുണ്ട്.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രാമായ ഷൈലോക്ക് തിയേറ്ററുകളില്‍ 30 ദിവസം പിന്നിട്ടപ്പോള്‍ ഒ ടി ടി റിലീസ് നടത്തിയ നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവ് എം രജിത് രംഗത്തെത്തിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ ചില വിട്ട് വീഴ്ചകള്‍ക്ക് തയ്യാറായേക്കും. ഒ ടി ടി റിലീസ് നടത്തുമ്പോള്‍ ഓവര്‍ സീസ് റിലീസ് ഉള്‍പ്പെടെയുള്ളവ നടക്കുമോ എന്ന ആശങ്കയുമുണ്ട്. കാരണം ദുബൈയില്‍ ചിലയിടങ്ങളില്‍ തിയേറ്ററുകള്‍ തുറന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ഇതുവരെയുള്ള സിനിമകളെല്ലാം ആദ്യം തിയേറ്ററിലാണ് റിലീസ് ചെയ്തിട്ടുള്ളത്. അതിന് മാറ്റംവരുമോ എന്ന് കാത്തിരുന്ന് കാണാം.

Keywords: Mammotty's 'ONE' may be released in OTT, ONE, OTT, Mammotty, Theater, Shylock, Amazon Prime video, Sufiyum Sujathayum, Vijaya Babu, Joby George, M.Renjith.

Post a Comment