Follow KVARTHA on Google news Follow Us!
ad

കരിപ്പൂര്‍ വിമാന ദുരന്തം: പൈലറ്റുമാരുള്‍പ്പെടെ മരണം 17 ആയി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും മരിച്ചതായി സ്ഥിരീകരിച്ചു
കോഴിക്കോട്: (www.kvartha.com 07.08.2020) കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണ സംഖ്യ 17 ആയി ഉയര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും മരിച്ചതായി സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 



പിലാശേരി ഷറഫുദ്ദീന്‍, ബാലുശ്ശേരി സ്വദേശി രാജീവന്‍ എന്നിവര്‍ മരിച്ചതായും സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരൂര്‍ സ്വദേശി സഹീര്‍, പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്, 45, 55 വയസ് പ്രായം വരുന്ന രണ്ടു സ്ത്രീകള്‍, ഒന്നര വയസുള്ള കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചതായി വിവരം ലഭിച്ചു. ദീപക്, അഖിലേഷ്, ഐമ എന്ന കുട്ടിയും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മിംസിലാണുള്ളത്. ഫറോഖ് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീയും മരിച്ചു.