Follow KVARTHA on Google news Follow Us!
ad

കരിപ്പൂർ വിമാനാപകടം; എയർപോർട്ടിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

അന്വേഷണങ്ങൾക്ക് 04832719493 എന്ന നമ്പറുമായി ബന്ധപ്പെടാം Karipur plane crash; Control room opened at the Airport #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിപ്പൂർ: (www.kvartha.com 07.08.2020) കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുടർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. അന്വേഷണങ്ങൾക്ക് 04832719493 എന്ന നമ്പറുമായി ബന്ധപ്പെടാം.

കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും
രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തിവരികയാണ്.



അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.


Keywords: Karipur Airport, Kerala, News, Air Plane, Karipur plane crash; Control room opened at the Airport