Follow KVARTHA on Google news Follow Us!
ad

മാക്കൂട്ടത്തില്‍ നിന്നുള്ള യാത്ര; തീരുമാനം ഉടന്‍: അതിവേഗ സംവിധാനമൊരുക്കാന്‍ കേരളം

മാക്കൂട്ടം ചുരം റോഡിലൂടെയുള്ള യാത്രക്കാരുടെ ഗതാഗത തീരുമാനം അടുത്ത ദിവസത്തോടെയുണ്ടാകും Journey from Makkoottam; Decision will be announced soon #കേരള
ഇരിട്ടി: (www.kvartha.com 09.08.2020) മാക്കൂട്ടം ചുരം റോഡിലൂടെയുള്ള യാത്രക്കാരുടെ ഗതാഗത തീരുമാനം അടുത്ത ദിവസത്തോടെയുണ്ടാകും. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇതുവഴി ചരക്കു ലോറികൾ കടത്തിവിട്ടു തുടങ്ങി. ഡൈവർമാരെ ആരോഗ്യ പ്രവർത്തകർ പരിശോധനയ്ക്കു വിധേയമാക്കിയാണ് കടത്തിവിട്ടത്.




കുടക് ജില്ലാഭരണകൂടം അടച്ച മാക്കൂട്ടം ചുരം റോഡ് യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നതാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ഇരിട്ടി പൊലിസ് കൂട്ടുപുഴ പാലം താല്‍ക്കാലികമായി അടച്ചു. കോവിഡ് പ്രതിരോധത്തിന് സംയുക്തസേനയെ സജ്ജമാക്കാനും ജാഗ്രതാപോര്‍ട്ടലില്‍ കൂട്ടുപുഴയെ ചേര്‍ക്കാനുമാണ് കൂട്ടുപുഴ പാലം അടച്ചത്. എന്നാല്‍ റോഡു തുറന്നുകൊടുക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച മാത്രമേ തീരുമാനമാവുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. 

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കുടക് ജില്ലാ അധികൃതര്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞ തലശേരി–ബംഗളൂരു അന്തര്‍സംസ്ഥാന പാത തുറന്നു. 135 ദിവസത്തെ നിരോധനമാണ് കര്‍ണാടക പിന്‍വലിച്ചത്. മൂന്നറിപ്പില്ലാതെ തുറന്നതിനാല്‍ കോവിഡ് പരിശോധനയടക്കമുള്ള സംവിധാനമൊരുക്കാനാണ് കൂട്ടുപുഴയില്‍ താല്‍ക്കാലിക സംവിധാനമൊരുക്കിയതെന്നും കോവിഡ് വൈറസ് രോഗ പരിശോധനാ സംവിധാനമൊരുക്കി കൂട്ടുപുഴ വഴി ഉടന്‍ സംസ്ഥാനത്ത് ആളുകളെ പ്രവേശിപ്പിക്കുമെന്ന് കണ്ണൂര്‍ ജില്ലാഭരണകൂടം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 27നാണ് ചുരം പാത മണ്ണിട്ട് കര്‍ണാടക അടച്ചത്. കേരളം എതിര്‍ത്തിട്ടും അത്യാവശ്യ ചികിത്സയക്കുള്ള യാത്രപോലും അനുവദിച്ചില്ല. ഇതുവഴി ഇരിട്ടിയില്‍ നിന്ന് വീരാജ്‌പേട്ടയിലേക്ക് 48 കിലോമീറ്റര്‍ മാത്രമേയുള്ളൂ. റോഡ് അടച്ചതിനാല്‍ മാനന്തവാടി വഴി 200 കിലോമീറ്ററിലധികം താണ്ടിയാണ് ഇപ്പോള്‍ കുടക് യാത്ര നടത്തുന്നത്.

Keywords: Iritty, Kannur, News, Kerala, Travel, Health Department, Closed, Journey from Makkoottam; Decision will be announced soon
 

Post a Comment