മാസ്‌ക് നാനും കോവിഡ് കറിയും; ജോധ്പൂര്‍ റെസ്റ്റോറന്റിന്റെ പ്രത്യേക ഡിഷ് ഭക്ഷണപ്രിയരില്‍ കൗതുകമുണര്‍ത്തുന്നു


ന്യൂഡെല്‍ഹി: (www.kvartha.com 02.08.2020) കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി നാനും കറിയും തയ്യാറാക്കിയിരിക്കുകയാണ് ജോധ്പൂരിലെ ഈ റെസ്റ്റോറന്റ്. മാസ്‌ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയില്‍ കറിയും തയ്യാറാക്കി വിളമ്പിയാണ് വ്യത്യസ്തമായ ഈ ബോധവത്കരണം. വേദിക് എന്ന വെജിറ്റേറിയന്‍ ഹോട്ടലാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വിഭവങ്ങളുടെ ചിത്രമുള്‍പ്പെടെയാണ് വേദിക് അവരുടെ ട്വിറ്റര്‍ പേജിലും ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

News, National, New Delhi, COVID-19, Food, Twitter, Facebook, Hotel, Jodhpur restaurant’s special Covid Curry and Mask Naan have left people intrigued

ഫേസ് മാസ്‌കിന്റെ രൂപത്തിലാണ് നാന്‍ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ മാതൃകയാണ് കറിക്ക്. കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണമായിട്ടാണ് ഈ വ്യത്യസ്ത വിഭവങ്ങളെന്ന് വേദിക് റസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കി.

'മാസ്‌ക് നാനിനൊപ്പം കോവിഡ് കറി വിളമ്പുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കോവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവര്‍ എന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.' വേദിക് അവരുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. കോവിഡ് കറി, മാസ്‌ക് നാന്‍ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്തും റിട്വീറ്റ് ചെയ്തും വന്നിരിക്കുന്നു.
 
Keywords: News, National, New Delhi, COVID-19, Food, Twitter, Facebook, Hotel, Jodhpur restaurant’s special Covid Curry and Mask Naan have left people intrigued
Previous Post Next Post