Follow KVARTHA on Google news Follow Us!
ad

ഏഴ് മാസത്തെ തിരക്കേറിയ ജോലിക്ക് ചെറിയ ഇടവേള നൽകി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദീനേശൻ ഓണത്തിന് വീട്ടുകാർക്കൊപ്പം ഉണ്ടാകും

Idukki District Collector H Dineshan Onam will be with his family after a short break of seven months of busywork #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ്
കോവിഡിനെതിരെയുള്ള പോരാട്ടം ഒരു ഭാഗത്ത്; പിന്നാലെയുണ്ടായ പെട്ടിമുടി ദുരന്ത സ്ഥലത്ത് ഉറങ്ങാത്ത രാപകലുകൾ; ഏഴ് മാസത്തെ തിരക്കേറിയ ജോലിക്ക് ചെറിയ ഇടവേള നൽകി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദീനേശൻ ഓണത്തിന് വീട്ടുകാർക്കൊപ്പം ഉണ്ടാകും


ഇടുക്കി: (www.kvartha.com 30.08.2020)
ഏഴ് മാസത്തെ തിരക്കേറിയ ജോലിക്ക് ചെറിയ ഇടവേള നൽകി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദീനേശൻ കാസർകോട്ട് ഓണത്തിന് വീട്ടുകാർക്കൊപ്പം ഉണ്ടാകും. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിന് ചെറിയ ഇടവേള നൽകിയാണ് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വീട്ടിലേക്ക് പോകുന്നത്. 2019 ഫെബ്രുവരി ആദ്യം വീട്ടില്‍ പോയി മടങ്ങിയെത്തിയ അദ്ദേഹത്തിന് പിന്നീട് നാട്ടിലേക്ക് അത്യാവശ്യകാരങ്ങൾ ഉണ്ടായിട്ടും പോകാനായില്ല.

ഹൈറേഞ്ച് പ്രദേശമായ ഇടുക്കിയിൽ കോവിഡിനെ പിടിച്ചുകെട്ടുകയെന്നത് ജില്ലാ കലക്ടർ എന്ന നിലയിൽ വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടയിൽ കലവർഷം എത്തിയതോടെ കനത്ത മഴയും പെട്ടിമുടി ദുരന്തവുമുണ്ടായത് ജില്ലയെ പിടിച്ചുകുലുക്കി. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ദുരന്തത്തിൽ മണ്ണിനടിയിൽ കാണാതായവരെ കണ്ടെത്തുകയെന്നത് ജില്ലാ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളി തന്നെയായിരുന്നു. കൃത്യമായ ഏകോപനത്തിലൂടെ ദുരന്തത്തിൽ അകപ്പെട്ട ഏറെ ഭൂരിഭാഗം പേരെയും കണ്ടെത്താൻ കഴിഞ്ഞെങ്കിലും അഞ്ചു പേരെ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ ദുഃഖമായി ഇടുക്കി കലക്ടറുടെ മനസ്സിൽ ഇപ്പോഴും അവശേഷിപ്പിക്കുന്നു.

Kerala, News, Kasaragod, Idukki, Collector, Onam, Leave, COVID, Corona, Ponmudi, Accident, Native, Oficial Life, Dedication, Idukki District Collector H Dineshan Onam will be with his family after a short break of seven months of busywork.

കോവിഡ് പടർന്ന് പിടിച്ചപ്പോൾ വീട്ടില്‍ പോലും പോകാതെ മുഴുവന്‍ സമയവും ഓഫീസ് ജോലിയില്‍ തന്നെയായിരുന്നു. ദിവസങ്ങളോളം രാത്രി ഏറെ വൈകിയും അദ്ദേഹം ഓഫീസില്‍ തുടര്‍ന്നു. പെട്ടിമുടി ദുരന്ത സ്ഥലത്ത് നിരവധി തവണയെത്തി തിരച്ചിലിന് നേരിട്ട് നേതൃത്വം നൽകി. രക്ഷാപ്രവർത്തനത്തിൻ്റെ യോഗങ്ങളിലും പങ്കെടുത്തു. കൊറോണ ബാധയിലടക്കം കളക്ട്രേറ്റിലിരുന്ന് എല്ലാ വിവരങ്ങളും ഏകോപിപ്പിച്ച് വേണ്ട സൗകര്യങ്ങളുമൊരുക്കി. ഈ സമയത്തെല്ലാം ഗസ്റ്റ് ഹൗസില്‍ കലക്ടർ തനിച്ചായിരുന്നു.

കാണാതായ അഞ്ചു പേരെ കണ്ടെത്താൻ തിരച്ചിൽ തുടരണമെന്ന ആഗ്രഹം തന്നെയായിരുന്നു കലക്ടർക്ക്. ദുരന്തമുഖത്ത് തിരച്ചിൽ ഇനിയും തുടരുന്നത് കൊണ്ട് വലിയ പ്രയോജനം ഇല്ലെന്ന വിദഗ്ദോപദേശം മനസ്സില്ലാ മനസ്സോടെയെങ്കിലും അംഗീകരിക്കാൻ കലക്ടർ നിർബന്ധിതരാവുകയായിരുന്നു. കലക്ടറുടെ ആത്മാർത്ഥതയൊടെയുള്ള വിശ്രമമില്ലാത്ത പ്രവർത്തനത്തിന് സോഷ്യൽ മീഡിയയുടെ അടക്കം എല്ലാ കോണുകളിൽ നിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്.

മരണപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക അടക്കമുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിനിടയിൽ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതിന് പിന്നിലും കലക്ടറുടെ പരിശ്രമത്തിൻ്റെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് ഓണമെത്തിയതോടെ വീട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ എച്ച് ദിനേശൻ 2018 അവസാനത്തോടെയാണ് ഇടുക്കിയിലെത്തിയത്. ഞായറാഴ്ച നാട്ടിലേക്ക് തിരിക്കുന്ന കളക്ടര്‍ സെപ്തംബര്‍ രണ്ടിന് തിരികെ എത്തും.

പകരം ചുമതല എഡിഎമ്മിന് നൽകിയിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന സന്തോഷത്തിലാണ് കളക്ടര്‍. അച്ഛനെ കാണാനാകുമെന്ന പ്രതീക്ഷയില്‍ എട്ടിലും രണ്ടിലും പഠിക്കുന്ന മക്കളും. ഇത്തരത്തില്‍ മാസങ്ങള്‍ കൂടുമ്പോള്‍ പോലും വീട്ടില്‍ പോകുകയോ ബന്ധുക്കളെ കാണുകയോ ചെയ്യാനാകാതെ ആരോഗ്യ പ്രവർത്തകരും നിയമപാലകരും അടക്കം നിരവധി ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ജോലി നോക്കുന്നത്.

Keywords: Kerala, News, Kasaragod, Idukki, Collector, Onam, Leave, COVID, Corona, Ponmudi, Accident, Native, Oficial Life, Dedication, Idukki District Collector H Dineshan Onam will be with his family after a short break of seven months of busywork.

< !- START disable copy paste -->


Post a Comment