Follow KVARTHA on Google news Follow Us!
ad

വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുമ്പോള്‍ യുഎഇയിലെ റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ ഒരു കോടി കൈക്കൂലിയായി പോയത് എങ്ങിനെ? വി ഡി സതീശന്‍ ചോദിക്കുന്നു

വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുമ്പോള്‍ യു എ ഇ യിലെ #കേരളാവാര്‍ത്തകള്‍ #ലൈഫ്മിഷന്‍ #യു.എ.ഇ How rs. one co
തിരുവനന്തപുരം: (www.kvartha.com 13.08.2020) വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുമ്പോള്‍ യു എ ഇ യിലെ റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ ഒരു കോടി കൈക്കൂലിയായി പോയത് എങ്ങിനെ? കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ ചോദിക്കുന്നു.  റെഡ് ക്രസന്റ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയല്ലേ ധാരണാപത്രം ഒപ്പിട്ടത്? ലൈഫ്മിഷന്‍ എംപാനല്‍ ചെയ്യാത്ത യൂണിടാക് എന്ന കമ്പനിക്ക് ആരാണ് ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ പ്ലാന്‍ നല്‍കിയത്?  കേരള സര്‍ക്കാര്‍ , ലൈഫ് മിഷന്‍, നഗരസഭ ഇവരെല്ലാം ചേര്‍ന്ന് തീരുമാനിക്കേണ്ട ഒരു നിര്‍മാണ പ്രവര്‍ത്തനം ഒരു കോടി രൂപ കൈക്കൂലി കൊടുത്ത് എങ്ങിനെയാണ് ഒരു വിദേശ സ്ഥാപനം കേരളത്തില്‍ നടത്തുന്നത്? കേരളത്തില്‍ എന്തുമാകാമെന്നാണോ? എന്നും വി ഡി സതീശന്‍ ചോദിക്കുന്നു.

How rs. one core loss in life mission project? VD Satheeshan MLA asks, Life Mission Project, ED, Customs, NIA, VD Satheeshan, Swapna Suresh, Sandeep Nair, UAE, Pinarayi Vijayan, Enquiry.

നിര്‍മാണ കരാര്‍ കിട്ടുന്നതിനായി ഒരു കോടി രൂപ സ്വപ്‌നാ സുരേഷിന് കമ്മിഷന്‍ നല്‍കിയെന്ന് കസ്റ്റംസ് സംശയിക്കുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞദിവസം എടുത്തതിന് പിന്നാലെയാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്. സ്ഥലം എം എല്‍ എയായ തന്നെ പോലും അറിയിക്കാതെയാണ് ഈ നീക്കം നടത്തിയതെന്ന് അനില്‍ അക്കരെയും ആരോപിക്കുന്നു. സ്വപ്‌നയുടെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ സന്ദീപ് നായരാണ് അവരെ പരിചയപ്പെടുത്തിയതെന്ന് സന്തോഷ് മൊഴി നല്‍കിയിട്ടുണ്ട്. സന്ദീപ് നായരെ തനിക്ക് പരിചയപ്പെടുത്തിയത് യദു എന്നയാളാണെന്നും സന്തോഷ് മൊഴി നല്‍കിയിട്ടുണ്ട്. അയാളുടെ മൊഴി താമസിക്കാതെ എന്‍ ഐ എ എടുക്കും. 

VD Satheeshan

കരാര്‍ ലഭിക്കാന്‍ സ്വപ്‌ന കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. സന്ദീപ് വഴിയാണ് കരാര്‍ ലഭിച്ചത്. ഇതിന്റെ ഭാഗമായി സന്ദീപും സ്വപ്‌നയും തന്നെ കണ്ട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്തോഷ് ചാനലിനോട് പറഞ്ഞു. സ്വപ്‌നയുടെ എസ് ബി ഐ ലോക്കറില്‍ നിന്ന് ഒരു കോടി രൂപ എന്‍ ഐ എ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ പദ്ധതിക്ക് സന്തോഷിന് ലഭിച്ചതിലൂടെ കിട്ടിയ കമ്മീഷനാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്‍ ഐ എയ്ക്ക് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ തുക സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. 

സ്വര്‍ണക്കടത്തിന് പുറമേ സര്‍ക്കാര്‍ പദ്ധതികളിലും കരാര്‍ ഇടപാടുകളിലും സ്വപ്‌ന തന്റെ സ്വാധീനം ഉപയോഗിച്ച് കമ്മീഷന്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സ്വപ്ന ജോലി ചെയ്തിരുന്ന സ്‌പേസ് പാര്‍ക്കിലെ അടക്കം പദ്ധതികളും കരാറുകളും സംബന്ധിച്ച് എന്‍ ഐ എ അന്വേഷണം നടത്തുന്നുണ്ട്. സ്വപ്‌നയും ശിവശങ്കറും ബാംഗ്ലൂരിലും മറ്റും യാത്ര നടത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ എന്‍ ഐ ഐ അന്വേഷിക്കുന്നുണ്ട്.

Keywords: How rs. one core loss in life mission project? VD Satheeshan MLA asks, Life Mission Project, ED, Customs, NIA, VD Satheeshan, Swapna Suresh, Sandeep Nair, UAE, Pinarayi Vijayan, Enquiry.

Post a Comment