Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കനത്ത മഴ തുടരുന്നു Thiruvanthapuram, News, Kerala, Heavy, Rain, Weather, Report, Heavy rain will continue today and tomorrow in Kerala: Weather report
തിരുവനന്തപുരം: (www.kvartha.com 09.08.2020) കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് ഞാറാഴ്ചയും തിങ്കളാഴ്ചയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ ഞായറാഴ്ച മഴ കൂടുതല്‍ ശക്തമാകും. തിങ്കളാഴ്ച കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ബുധനാഴ്ച്ച വരെ മഴ തുടരുമെന്നാണ് നേരത്തെ നല്‍കിയ മുന്നിറിയിപ്പ്. എന്നാല്‍ കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. 

ഇതിനാല്‍ ബുധനാഴ്ച്ച ശേഷവും കേരളത്തില്‍ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക സാധ്യതയെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ അറിയിപ്പ്. മഴയുടെ തുടരുന്ന സാഹചര്യത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാട്ടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Thiruvanthapuram, News, Kerala, Heavy, Rain, Weather, Report, Heavy rain will continue today and tomorrow in Kerala: Weather report
Keyword: Thiruvanthapuram, News, Kerala, Heavy, Rain, Weather, Report, Heavy rain will continue today and tomorrow in Kerala: Weather report

Post a Comment