Follow KVARTHA on Google news Follow Us!
ad

എണ്ണിയെണ്ണി പറയിപ്പിക്കേണ്ട എന്ന് മുന്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താതെ ചെയ്യാനുള്ളത് ചെയ്യൂ, പഴയ മുഖ്യമന്ത്രിയാണ് താങ്കളുടെ രക്ഷാ കവചമെന്നത് എന്തൊരു നാണക്കേടാണ്: മുഖ്യമന്ത്രിക്കെതിരെ ഡോ. ആസാദ്

Dr. Azad, CM, CMO, സോളാര്‍കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി Ommen Chandy, KT Jaleel, Consultancy, IPS, Media, UAE Consulate, Principle Secretry
തിരുവനന്തപുരം: (www.kvartha.com 09.08.2020) സോളാര്‍കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായ സോളാര്‍ കേസില്‍ അദ്ദേഹത്തിനെതിരെ സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മീഷന് നല്‍കിയ മൊഴി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി വായിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കേണ്ട എന്ന് ഭീഷണിപ്പെടുത്തുന്നതെന്നും പറയാനല്ല ചെയ്യാനാണുള്ളത്, അതാകട്ടെ നാല് വര്‍ഷമായി ചെയ്യുന്നുമില്ലെന്ന് സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനായ ഡോ.ആസാദ് താങ്കളുടെ ഓഫീസിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനു മുന്നിലും കലി തുള്ളുന്നത്? 

പഴയ മുഖ്യമന്ത്രിയാണ് താങ്കളുടെ രക്ഷാ കവചമെന്നത് എന്തൊരു നാണക്കേടാണ് സാര്‍? കേരളത്തിലെ ജനങ്ങള്‍ നാലു വര്‍ഷം മുമ്പ് തിരസ്‌കരിച്ചതാണ് താങ്കള്‍ ഇപ്പോഴും രക്ഷയ്ക്കു കൊണ്ടു നടക്കുന്നത്! സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകരോടും ജനങ്ങളോടും മുഖ്യമന്ത്രി എന്തിനിങ്ങനെ ക്ഷോഭിക്കണം? ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണത്തിന്റെ കേന്ദ്രത്തില്‍ കള്ളക്കടത്തു ലോബികളുടെ ഇടനിലക്കാര്‍ എത്തി എന്നതു നേരല്ലേ? 
Dr. Azad criticize CM on media criticism, Dr. Azad, CM, CMO, Ommen Chandy, KT Jaleel, Consultancy, IPS, Media, UAE Consulate, Principle Secretry
ഐ.ടി വകുപ്പില്‍ ലക്ഷത്തിലേറെ രൂപ പ്രതിഫലം വാങ്ങുന്ന ജോലിയില്‍ അവര്‍ പിന്‍വാതില്‍ നിയമനം നേടിയില്ലേ? താങ്കളുടെ വിശ്വസ്ത സെക്രട്ടറിയുടെ വിശ്വസ്ത സുഹൃത്തുക്കളായില്ലേ? അപ്പോള്‍ മുഖ്യമന്ത്രി ഉത്തരം പറയേണ്ട ചോദ്യമേ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുള്ളു. ഇ എം എസ്സിനോടും നെഹ്‌റുവിനോടും അഴിമതിയുടെ വേരുകള്‍ ചോദിച്ച പത്രപ്രവര്‍ത്തകരുടെ പിന്മുറക്കാരാണവര്‍. വിരട്ടലില്‍ വിഴരുതാത്ത പാരമ്പര്യമാണത്.

മുഖ്യമന്ത്രിയുടെ ഓഫീസ് താങ്കളെന്ന വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസാണത്. അവിടത്തെ ഓരോ ഫയലിലും താങ്കളുടെ സമ്മതമോ വിസമ്മതമോ കാണണം. അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുതന്നെയാണ് മുഖ്യമന്ത്രി. താങ്കളെ പൂരിപ്പിക്കുന്നവ. അഥവാ പൂരിപ്പിക്കേണ്ടവ. അതിനാല്‍ പറയണം സാര്‍. താങ്കളുടെ സെക്രട്ടറി നടത്തിയ യാത്രകള്‍, അവിഹിത നിയമനങ്ങള്‍ കരാര്‍ ഒപ്പു വെയ്ക്കലുകള്‍. പിന്‍വാതിലിലൂടെ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടാവും സാര്‍ സെക്രട്ടറിയേറ്റില്‍? എണ്ണമൊന്നു പറയാമോ? മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെക്കുറിച്ചു ചോദിക്കുന്നില്ല. മറ്റു തസ്തികകളുടെ കാര്യം പറയൂ. പി എസ് സിയെ നോക്കുകുത്തിയാക്കി കണ്‍സള്‍ട്ടന്‍സികള്‍ മുഖേന വെച്ചവ എത്ര കാണും? അത് ആരുടെയെല്ലാം താല്‍പ്പര്യമായിരുന്നു? നിയമനത്തിന്റെ പേരില്‍ കണ്‍സള്‍ട്ടന്‍സികള്‍ക്കു മാത്രം എത്ര കോടി കൊടുത്തു കാണും?

കള്ളക്കടത്തു പ്രതികളില്‍ പലരെയും അറിയാത്ത മന്ത്രിമാരും ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും കുറവാണ് എന്നത് എന്തിന്റെ ലക്ഷണമാണ് സാര്‍? മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും അവരെത്തി എന്നതിനെക്കാള്‍ ദയനീയമല്ലേ തിരിച്ചും സംഭവിച്ചു എന്നത്? യു എ ഇ കോണ്‍സലേറ്റുമായി മന്ത്രിമാരുടെ ബന്ധം എങ്ങനെ വിശദീകരിക്കുന്നു സാര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രി സക്കാത്തു വാങ്ങി പാര്‍ട്ടി ഓഫീസിലാണ് ശേഖരിച്ചതും വിതരണം ചെയ്തതും. അതൊരു കടപ്പാടുണ്ടാക്കലല്ലേ? ഖുറാന്‍ എന്നു പറഞ്ഞു വന്ന പാര്‍സലുകള്‍ ഏതു വിധേയത്വത്തിന്റെ പേരിലാണ് സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത്? അതില്‍ സ്വര്‍ണമുണ്ടായിരുന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കും? ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ സംശയിക്കാതിരിക്കാന്‍ സാധ്യമല്ല.

Keywords: Dr. Azad criticize CM on media criticism, Dr. Azad, CM, CMO, Ommen Chandy, KT Jaleel, Consultancy, IPS, Media, UAE Consulate, Principle Secretry

Post a Comment