Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് COVID19 for two more health workers in Kannur
കണ്ണൂര്‍: (www.kvartha.com 07.08.2020) കണ്ണൂര്‍  ജില്ലയില്‍ പുതുതായി 13 പേര്‍ക്ക് കൂടി കോവിഡ് വൈറസ് രേംഗബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 24 പേര്‍ കൂടി രോഗമുക്തി നേടി. ചിറക്കല്‍ പഞ്ചായത്തിലെ 61കാരന്‍ (ആഗസ്ത് അഞ്ചിന് മരണപ്പെട്ടു), തളിപ്പറമ്പ പഞ്ചായത്തിലെ 25കാരി, രാമന്തളി പഞ്ചായത്തിലെ 16കാരി, തളിപ്പറമ്പ് പഞ്ചായത്തിലെ 39കാരി, 13കാരി, ചെങ്ങളായി പഞ്ചായത്തിലെ 40കാരി, ചേലോറ പഞ്ചായത്തിലെ 42കാരന്‍, തലശ്ശേരി പഞ്ചായത്തിലെ 23കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. 

ലാബ് ടെക്‌നീഷ്യന്‍ പരിയാരം പഞ്ചായത്തിലെ 24കാരി, പാര്‍ട് ടൈം സ്വീപ്പര്‍ രാമന്തളി പഞ്ചായത്തിലെ 40കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ആഗസ്ത് ഒന്നിന് സൗദി അറേബ്യയില്‍ നിന്ന് എസ്.ജി 3744 വിമാനത്തിലെത്തിയ ധര്‍മ്മടം പഞ്ചായത്തിലെ
37കാരന്‍, ജൂലൈ 21-ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ കൊട്ടിയൂര്‍ പഞ്ചായത്തിലെ 28കാരന്‍, 26-ന് ജമ്മു കാശ്മീരില്‍ നിന്നെത്തിയ ആന്തൂര്‍ പഞ്ചായത്തിലെ 26കാരന്‍ എന്നിവരാണ് പുറത്തു നിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1583 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തി നേടി. 

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9679 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 66 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 142 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 7 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 98 പേരും, ഹോം ഐസൊലേഷനില്‍ മൂന്ന് പേരും, വീടുകളില്‍ 9302 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 35521 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 34389 എണ്ണത്തിന്റെ ഫലം വന്നു. 1132 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.


Keywords: Kasaragod, News, Kerala, COVID19, Trending, Health Workers, Hospital,  COVID19 for two more health workers in Kannur
 

Post a Comment