മലപ്പുറത്ത് പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു


മലപ്പുറം: (www.kvartha.com 02.08.2020) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുഞ്ഞിന് രോഗ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു.

അതേസമയം കുഞ്ഞിന്റെ ആറ് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു.

 Malappuram, News, Kerala, COVID-19, hospital, Baby, Medical College, Covid: 11 month old baby died in Malappuram

Keywords: Malappuram, News, Kerala, COVID-19, hospital, Baby, Medical College, Covid: 11 month old baby died in Malappuram
Previous Post Next Post