Follow KVARTHA on Google news Follow Us!
ad

100 ദിവസംകൊണ്ട് നൂറു പദ്ധതികള്‍; ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും; പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

100 ദിവസംകൊണ്ട് നൂറു പദ്ധതികള്‍, ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത CM Pinarayi Vijayan Press Meet, Health, Health and Fitness, School, Kerala.
തിരുവനന്തപുരം: (www.kvartha.com 30.08.2020) 100 ദിവസംകൊണ്ട് നൂറു പദ്ധതികള്‍, ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

'മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു എന്നാണ് സങ്കല്‍പ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമം വേണം', പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞു.



ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തികരിക്കാന്‍ ആകുന്നതും ആരംഭിക്കാനും ആകുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. 100 ദിവസത്തില്‍ 100 പദ്ധതികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കും.

സൗഖ്യപൂര്‍ണമായ ഒരു നല്ല കാലം ഉണ്ട് പ്രത്യാശയാണ് കോവിഡ് മഹാമാരിയെ മുറിച്ചു കടക്കാന്‍ നൂറുദിന കര്‍മപരിപാടി നടപ്പാക്കുന്നത്. ഓണത്തിന് സന്തോഷം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചു ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ.് കോവിഡ് സമ്പദ്ഘടനെയ ബാധിച്ചു. നവകേരളം സൃഷ്ടിക്കാനുള്ള ശ്രമം മുന്നേറുമ്പോഴാണ് മഹാമാരി വന്നത്. അതോടെ വേഗംകുറഞ്ഞ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോയേ സാധിക്കൂ.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല. കോവിഡ് ശക്തമായ തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ട് തന്നെ സമാശ്വാസം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരാളും പട്ടിണി കിടക്കാന്‍ ആഗ്രഹിക്കുന്നില്ല. വളരെ ഏറെ പ്രശംസം നേടിയതാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. 86 ലക്ഷം കിറ്റ് വിതരണം ചെയ്തു. ഓണക്കാലത്തും കിറ്റ് വിതരണം ചെയ്തു. അടുത്ത നാല് മാസക്കാലം കിറ്റ് വിതരണം ചെയ്യും. റേഷന്‍ കടവഴി ഇപ്പോള്‍ വിതരണം ചെയ്യുന്നതുപോലെ തന്നെയായിരിക്കും തുടര്‍ന്നും വിതരണം.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്നും 1000 രൂപയായും 1300 രൂപയായും വര്‍ധിപ്പിച്ചു. 35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമായി വര്‍ധിച്ചു. 23 ലക്ഷം പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്തു. പെന്‍ഷന്‍ 100 രൂപ വീതം വര്‍ധിപ്പിക്കും. ഇതു മാസം തോറും വിതരണം ചെയ്യും.

പകര്‍ച്ചവ്യാധി തുടങ്ങിയതിനു ശേഷം 9768 ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചു. 1200 ഹൗസ് സര്‍ജന്‍മാരേയും നിയമിച്ചു. ഇനിയും ആവശ്യം വന്നാല്‍ 100 ദിവസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അര ലക്ഷമായി ഉയര്‍ത്തും. പ്രാഥമിക കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കും. 100 ദിവസത്തിനുള്ളില്‍ 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും.

പത്ത് ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്‌കാനിങ് കേന്ദ്രങ്ങള്‍, 3 കാത്ത് ലാബുകള്‍, 2 കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.

സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. 250 പുതിയ സ്‌കൂള്‍കെട്ടിടങ്ങളുടെ പണി ആരംഭിക്കും. എല്‍പി സ്‌കൂളുകള്‍ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും. അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂര്‍ത്തികരിക്കും.

Keywords: CM Pinarayi Vijayan Press Meet, Health, Health and Fitness, School, Kerala. 

Post a Comment