അമ്മാവന്റെ പീഡനത്തിനിരയായി ഗര്‍ഭം ധരിച്ച ഭാര്യയെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് യുവാവ്; എന്തുചെയ്യണമെന്നറിയാതെ വഴിയാധാരമായി 8 മാസം ഗര്‍ഭിണിയായ 20കാരി

ബിഹാര്‍: (www.kvartha.com 13.08.2020) അമ്മാവന്റെ പീഡനത്തിനിരയായി ഗര്‍ഭം ധരിച്ച ഭാര്യയെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് യുവാവ്. എന്തുചെയ്യണമെന്നറിയാതെ വഴിയാധാരമായി എട്ടു മാസം ഗര്‍ഭിണിയായ 20കാരി. ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. 

ഫാല്‍ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അമ്മാവനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ അമ്മാവന്‍ മാസങ്ങളായി പീഡിപ്പിച്ചുവരികയാണെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയെ വീട്ടില്‍ നിന്നും പുറത്താക്കിയ മുത്തച്ഛന്‍ അടക്കമുള്ള നാലു ബന്ധുക്കള്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 


മാതാപിതാക്കള്‍ ഇല്ലാത്ത യുവതി കഴിഞ്ഞ ഒമ്പതുമാസമായി മുത്തച്ഛന്റെ വീട്ടിലാണ് കഴിയുന്നത്. അവിടെ വെച്ചാണ് യുവതിയെ അമ്മാവന്‍ മാസങ്ങളോളം പീഡിപ്പിച്ചുവരുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൂര്‍ണിയ ജില്ലയിലെ യുവാവിനെയാണ് മുത്തച്ഛന്‍ യുവതിയെ വിവാഹം കഴിപ്പിച്ചുകൊടുത്തത്. 

പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ തങ്ങള്‍ യുവതിയുടെ അമ്മാവന്റെ വീട്ടില്‍ പോയെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. യുവതിയെ വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ചുമക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്.

ഇതിനിടെ നാട്ടുകൂട്ടം വിളിച്ചുചേര്‍ക്കുകയും പൊലീസില്‍ പരാതി നല്‍കാതെ പണം കൊടുത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കിയില്ലെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കുമെന്നാണ് 
അമ്മാവന്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് കേസുമായി മുന്നോട്ടുപോകാന്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് ഇതിനോടകം തന്നെ രണ്ടുലക്ഷം രൂപ നല്‍കിക്കഴിഞ്ഞുവെന്നും കേസ് ഫയല്‍ ചെയ്യരുതെന്നും പൊലീസിനോട് മുത്തച്ഛന്‍ പറഞ്ഞു. നിലവില്‍ അമ്മാവന്റെ വീട്ടിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. 

Keywords: Bihar: Man refuses to accept wife after she is molested and impregnated by maternal uncle,Pregnant Woman,Bihar,Complaint,Molestation,Crime,Local-News,Criminal Case,Police,National.

Post a Comment

Previous Post Next Post