Follow KVARTHA on Google news Follow Us!
ad

'അര്‍ണബ് - ഒരു വാര്‍ത്താ അഭിസാരിക' മാധ്യമപ്രവര്‍ത്തകനെ കുറിച്ചുള്ള ചിത്രം രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ചു

ബോളിവുഡില്‍ സിനിമകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച രാംഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം #ബോളിവുഡ് #രാംഗോപാല്‍ വര്‍മ #സുശാന്ത് സിംഗ് 'Arnab -The News Pro
മുംബൈ: (www.kvartha.com 04.08.2020) ബോളിവുഡില്‍ സിനിമകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച രാംഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദത്തിലേക്ക്. അര്‍ണബ് - ഒരു വാര്‍ത്താ അഭിസാരിക എന്ന് പേരിട്ട ചിത്രം രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ കുറിച്ചാണെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞതോടെയാണ് വാര്‍ത്തയ്ക്ക് ചൂടുപിടിച്ചത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണശേഷം ടി വി ചാനലുകളില്‍ നടന്ന ചര്‍ച്ചയില്‍ ബോളിവുഡിനെ മോശമായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് രാംഗോപാല്‍ വര്‍മ പറയുന്നു.

Ram gopal varma

സുശാന്ത് സിംഗ് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബോളിവുഡിന് പങ്കുണ്ടെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചാനല്‍ ചര്‍ച്ചകളില്‍ ആരോപിച്ചിരുന്നു. പിന്നാലെ രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഫിലിം ഇന്‍ഡസ്ട്രിയാണ് ബോളിവുഡ് എന്നും ആരോപിച്ചു. ക്രിമിനലുകളുമായി പലര്‍ക്കും അടുത്തബന്ധമുണ്ട്. സ്ത്രീകളെ മാനഭംഗം ചെയ്യുന്നവരും ഗുണ്ടകളും ലൈംഗിക ചൂഷണം നടത്തുന്നവരുമാണ് ബോളിവുഡിലുള്ളവരെല്ലാം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്..

RVG
 
നടിമാരായ ദിവ്യാ ഭാരതി, ജിയാ ഖാന്‍, ശ്രീദേവി, സുശാന്ത് സിംഗ് രജ്പുത് എന്നിവരുടെയെല്ലാം മരണത്തിന് പിന്നില്‍ ബോളിവുഡ് ആണെന്നും തുറന്നടിച്ചു. എന്നാല്‍ 25 വര്‍ഷത്തിനിടെയാണ് ഈ മരണങ്ങളെല്ലാം സംഭവിച്ചതെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. മരിച്ച നാല് പേരും വളരെ വ്യത്യസ്തരായിരുന്നു. അവര്‍ മരിക്കാനിടയായ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. പക്ഷെ, ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് ഇവരെല്ലാം മരിക്കാന്‍ കാരണം ബോളിവുഡ് ആണെന്നാണെന്നും വര്‍മ പറയുന്നു.


ബോളിവുഡിലുള്ളവര്‍ക്ക് നട്ടെല്ലില്ല, തനിക്ക് ഇഷ്ടമുള്ള രീതിയില്‍ ചാനല്‍ ചര്‍ച്ച നടത്തും മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കില്ല- ഈ രീതിയിലാണ് അദ്ദേഹം ചര്‍ച്ച നടത്തുന്നതെന്നും രാംഗോപാല്‍ വര്‍മ പറയുന്നു. സിനിമയിലൂടെ ഈ മാധ്യമപ്രവര്‍ത്തകന്റെ കാപട്യം തുറന്ന് കാട്ടുമെന്നും അയാളുടെ ദുഷിച്ച മാനസികാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംവിധായകന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനെ കുറിച്ച് വിശദമായി പഠിച്ചശേഷമാണ് സിനിമ എടുക്കാന്‍ തീരുമാനിച്ചത്. ദ ന്യൂസ് പിമ്പ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നീ പേരുകളാണ് ആദ്യം സിനിമയ്ക്ക് ഇടാന്‍ ഉദ്ദേശിച്ചിരുന്നത്. അവസാനം ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിലേക്ക് എത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുശാന്തിന്റെ മരണ ശേഷം ചാനലുകള്‍ ബോളിവുഡിനെ ആക്രമിച്ചതിനെ തുടര്‍ന്ന്, ദബാംഗിലെ സല്‍മാന്‍ഖാന്റെ കഥാപാത്രം ആക്രമിക്കുന്നത് പോലെ, ബോളിവുഡിലെ ഉന്നതരെയെല്ലാം ചാനല്‍ ചര്‍ച്ചകളിലൂടെ ആക്രമിച്ച് എങ്ങനെയും മോശക്കാരായി ചിത്രീകരിച്ച് , സത്യത്തെ കൊല്ലുകയാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരുന്നു. സിനിമ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രമുഖ ചാനലിന്റെ എഡിറ്ററായ മാധ്യമപ്രവര്‍ത്തകനെതിരെ രാംഗോപാല്‍ വര്‍മ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. 

Keywords: 'Arnab -The News Pro-sti-tute', Ram Gopal Varma announces his new film, Ramgopal Varma, Bollywood, Sushanth sing Rajput, Salman khan, Arnab Goswami, Sreedevi, Suicide, Jia Khan, Tweet, News.

Post a Comment