Follow KVARTHA on Google news Follow Us!
ad

ഇനി ഷോപ്പിങ് കഴിഞ്ഞ് പണമടക്കാൻ ക്യൂ നിൽക്കണ്ട; പുതിയ സാങ്കേതിക വിദ്യയുമായി ആമസോൺ

Amazon develops a technology to avoid queuing for paying after shopping #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്‌ടൺ: (www.kvartha.com 04.08.2020) ഷോപ്പിങ് കഴിഞ്ഞ് പണമടക്കാൻ ക്യൂ നിൽക്കുക എന്നത് ഏവർക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ആമസോൺ ഇതിനും ഒരു പോംവഴി കണ്ടെത്തിയിക്കുകയാണ്.
ഈ ടെക്നോളജിയിലൂടെ ആവശ്യത്തിന് സാധനങ്ങളെടുത്ത് നേരെ പുറത്തേക്ക് പോകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. പ്രത്യേകതരം ഡാഷ് കാര്‍ട്ടുകളും ക്യാമറളും സെന്‍സറുകളും ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യയെ പ്രവർത്തനക്ഷമമാക്കുന്നത്. 

World, News, Technology, Amazon, Shopping, Malls, Cart, Online, Application, QR Code, Automatic, Amazon develops a technology to avoid queuing for paying after shopping.

ഇവയെല്ലാം ചേർന്ന് ഉപഭോക്താവ് എടുക്കുന്ന  സാധനത്തിന്റെ അളവും തുകയും  എല്ലാം ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്യുന്നു. പിന്നീട് ഓൺലൈൻ വഴിയാണ് ഇതിന്റെ പണം ഈടാക്കുന്നത്. 

എന്നാൽ ഈ സൗകര്യം ഉപയോഗിക്കണമെങ്കിൽ ഉപഭോക്താവിന് മൊബൈൽ ഫോണും ആമസോൺ അകൗണ്ടും വേണം. ഷോപ്പിങ് തുടങ്ങുന്നതിന് മുമ്പ്  കാർട്ടിലുള്ള ക്യൂ ആർ കോഡ് ആമസോൺ ആപ്പ് വഴി സ്കാൻ ചെയ്യണം. 

പിന്നീട് സാധനങ്ങള്‍ എടുത്ത് കാര്‍ട്ടിലിടാം. നിങ്ങൾ ഷോപ്പിംഗ് കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിന് മുമ്പ് തന്നെ ആമസോണ്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിങ്ങൾ വാങ്ങിയ സാധനത്തിന്റെ പണം പിന്‍വലിച്ചിട്ടുണ്ടാകും. 

ഇതിന് മുമ്പും സമാനമായ കുറേ സ്റ്റാർട്ട് അപ്പുകൾ ഉണ്ടായെങ്കിലും അതിലെല്ലാം വസ്തുക്കൾ ഉപഭോക്താവ് തന്നെ സ്കാൻ ചെയ്യണമായിരുന്നു.  ഇതിനോടകം തന്നെ ആമസോൺ അവരുടെ സൂപ്പർമാർക്കറ്റുകളിൽ ഈ 
ടെക്നോളജി പ്രാവർത്തികമാക്കിക്കഴിഞ്ഞു. 

Keywords: World, News, Technology, Amazon, Shopping, Malls, Cart, Online, Application, QR Code, Automatic, Amazon develops a technology to avoid queuing for paying after shopping.

Post a Comment