Follow KVARTHA on Google news Follow Us!
ad

മംഗളൂറുവില്‍ പൈലറ്റ് ഉറങ്ങിപ്പോയത് ഓര്‍മ്മപ്പെടുത്തി വിമാന ദുരന്തം അന്വേഷിച്ച എയര്‍ മാര്‍ഷല്‍

കരിപ്പൂർ വിമാന ദുരന്ത കാരണം മനനം ചെയ്യേണ്ട. Air Marshal reminds plane crash in Mangalore
മംഗളൂറു: (www.kvartha.com 09.08.2020) കരിപ്പൂർ വിമാന ദുരന്ത കാരണം മനനം ചെയ്യേണ്ട. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കാർഡറും (ഡിഎഫ്ഡിആർ), കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും (സി വി ആർ) വിവരങ്ങൾ കൃത്യമായി തരും. ഓർമ്മയുണ്ടല്ലോ 2010 മെയ് മാസം മംഗളൂറുവിൽ സംഭവിച്ച 158 പേരുടെ ജീവനപഹരിച്ച വിമാന ദുരന്തം. പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം - റിട്ട. എയർ മാർഷൽ ഭുഷൺ ഗോഖലെയുടേതാണ് വാക്കുകൾ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു മംഗളൂറു ദുരന്തത്തെക്കുറിച്ച് അന്വേഷണം നടന്നത്.
Air Marshal reminds plane crash in Mangalore

സാങ്കേതിക വിവരങ്ങളുടെ പിൻബലത്തോടെ നടക്കുന്ന വിദഗ്ധ അന്വഷണത്തിൽ യഥാർത്ഥ കാരണം വെളിപ്പെടും. മംഗളൂറുവിൽ വിമാനത്തിന് തീപ്പിടിച്ച് കത്തിക്കരിഞ്ഞും ശ്വാസം മുട്ടിയുമാണ് യാത്രക്കാർ മരിച്ചത്. എട്ട് പേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. എന്നാൽ കരിപ്പൂരിൽ നാല്പത് അടിയോളം താഴ്ചയിൽ പതിച്ച വിമാനത്തിൽ അഗ്നിബാധയുണ്ടായില്ല. കൂടുതൽ യാത്രക്കാർ രക്ഷപ്പെടുകയാണ് ചെയ്തത്.

മംഗളൂറുവിനേക്കാൾ വലുതാണ് കരിപ്പൂരിലെ റൺവേ. മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നത് 2000 മീറ്റർ ഉയരത്തിൽ നിന്ന് മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളൂ എന്നാണ്. അതാണ് ശരിയെങ്കിൽ ധാരാളം. 500 മീറ്റർ ഉയരത്തിൽ നിന്നാണെങ്കിൽ നല്ല കാഴ്ചയായാണ് ഞങ്ങൾ കണക്കാക്കുന്നത്. ശരിയായ വിവരം അന്വേഷണത്തിലേ അറിയാനാവൂ. കേരളത്തിൽ ഇപ്പോൾ കനത്ത മഴയാണ്. റൺവേയിൽ വെള്ളമുണ്ടാവും.ടേബിൾടോപ്പ് റൺവേ യാത്രക്കാരിൽ ഭീതിയുണർത്തേണ്ട ഒന്നല്ല. രാജ്യത്തും ലോകത്തിന്റെ നാനാ ഭാഗത്തും ഇത്തരം റൺവേകൾ ധാരാളമുണ്ട്. എന്നാൽ ടേബിൾടോപ്പ് റൺവേയിൽ വിമാനം ഇറക്കാൻ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. 

വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) ചട്ടങ്ങൾക്ക് വിധേയമായാണ്  പൈലറ്റുമാർ പ്രവർത്തിക്കേണ്ടത്. ഓരോ റൺവേകൾക്കും അതതിന്റെ സവിശേഷതകൾ ഉണ്ട്. അത് പൈലറ്റുമാർ അറിഞ്ഞിരിക്കണം. കരിപ്പൂരിൽ കാഴ്ചയുടെ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ എന്നിട്ടും വിമാനം ഇറക്കാനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ട്. വിമാനം ഇറക്കിയ ഇടം, കൂടുതൽ വട്ടംകറങ്ങിയോ എന്നെല്ലാം ഇന്ധന ഉപയോഗം അടിസ്ഥാനമാക്കി അറിയാം. കരിപ്പൂരിൽ വിമാനം ഇറക്കിയ സമയത്തെ മഴയുടെ ശക്തി, കാലാവസ്ഥ എന്നിവ പ്രധാന ഘടകമാണ്.

ഡിഎഫ്ഡിആർ, സിവിആർ എന്നിവ കേടുകൂടാതെ ഉണ്ടാവുക എന്നതാണ് അന്വേഷണത്തിൽ സാങ്കേതിക പിന്തുണയിൽ പ്രധാനം. മംഗളൂറുവിൽ ഈ സംവിധാനങ്ങൾ തകരാറിലായിരുന്നു. കരിപ്പൂരിൽ വിമാനത്തിന് തീപ്പിടിച്ചിട്ടില്ലാത്തതിനാൽ കേടാവാനിടയില്ല.

മംഗളൂറു വിമാന ദുരന്തം അന്വേഷണത്തിന്റെ തുടർച്ചയായി അമ്പതോളം നിർദ്ദേശങ്ങൾ സർക്കാറിന് സമർപ്പിക്കുകയും അവയെല്ലാം വിമാനത്താവളങ്ങളിൽ നടപ്പാക്കുകയും ചെയ്തതായി ഭുഷൻ പറഞ്ഞു.

പരിചയ സമ്പന്നനായ മുംബൈ സ്വദേശി വിങ് കമാന്റർ ദീപക് ബസന്ത് സാഠേയാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം പറത്തിയത്. സെർബിയക്കാരനായ സ്ലാട്കൊ ഗ്ലുസികൊ ആയിരുന്നു മംഗളൂറുവിൽ പൈലറ്റ്.

Keywords: News, Karnataka, Mangalore, plane Crash, Investigation, Government, Air Marshal reminds plane crash in Mangalore
 

Post a Comment