മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഹൈസ്കൂൾ കാമുകനുമൊത്ത് ഒളിച്ചോടി; 23 കാരി പിടിയിൽ

മലപ്പുറം: (www.kasargodvartha.com 02.08.2020) മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഹൈസ്കൂൾ കാമുകനുമൊത്ത് ഒളിച്ചോടിയ 23 കാരി പിടിയിൽ. പെരിന്തല്‍മണ്ണ അമ്മിനിക്കാടാണ് സംഭവം. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
എസ് എസ് എല്‍ സി ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘമത്തിനിടെ പഠന കാലത്തെ കാമുകനെ കാണുകയും ഇരുവരും വീണ്ടും പ്രണയത്തിലാവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഭര്‍ത്താവുമായി ഇവർ പല പല കാരണങ്ങള്‍ പറഞ്ഞ് തെറ്റുകയായിരുന്നു. 

 Kerala, News, Malappuram, Woman, Mother, Child, Youth, Love, Case, Eloped, Police, Husband, Abandoned a three-year-old baby and ran away with high school boyfriend; 23-year old arrested.

പിന്നീടായിരുന്നു കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയത്. അറസ്റ്റിലായ യുവതിയെ കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടു. 

യുവതിക്കെതിരേ കുഞ്ഞിനെ ഉപേക്ഷിച്ചതിനും സുരക്ഷ ഉറപ്പാക്കത്തതിനും ബാലനീതി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Kerala, News, Malappuram, Woman, Mother, Child, Youth, Love, Case, Eloped, Police, Husband, Abandoned a three-year-old baby and ran away with high school boyfriend; 23-year old arrested.
Previous Post Next Post