Follow KVARTHA on Google news Follow Us!
ad

നിര്‍മാതാക്കള്‍ക്ക് പിന്നാലെ തിയേറ്റര്‍ ഉടമകളുടെ പത്തിമടക്കാന്‍ ന്യൂജെന്‍ സിനിമാക്കാര്‍; ആന്റോജോസഫിന്റെ സിനിമയ്ക്ക് മാത്രം ഒ ടി ടി അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം പുകയുന്നു

ചിത്രീകരണം പൂര്‍ത്തിയാക്കാത്ത അറുപതോളം സിനിമകള്‍ തിയേറ്ററുകളിലെത്തിക്കാതെ #കേരളാവാര്‍ത്തകള്‍ #സിനിമ #ഒ.ടി.ടി Newgen film maker's protest against Feuo
തിരുവനന്തപുരം: (www.kvartha.com 13.08.2020) ചിത്രീകരണം പൂര്‍ത്തിയാക്കാത്ത അറുപതോളം സിനിമകള്‍ തിയേറ്ററുകളിലെത്തിക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് ഫത്വ പുറപ്പെടുവിച്ച നിര്‍മാതാക്കളെ മുട്ടുകുത്തിച്ച ന്യൂജെന്‍ സിനിമാക്കാര്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഓവര്‍ ദ ടോപ്പ് (ഒ ടി ടി) റിലീസിന് തടയിട്ട തിയേറ്റര്‍ ഉടമകള്‍ക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവും നിര്‍മാതാവ് ആഷിഖ് ഉസ്മാനും അടക്കമുള്ളവര്‍ രംഗത്തെത്തിയിക്കുകയാണ്.

Newgen film maker's protest against Feuok; they only give OTT permission to Producers association leader Anto joseph's film, OTT, Malayalam Film, Anto Joseph, A class theatre, Aashiq Abu, Aashiq Usman, Vijaya Babu, Feuok, Bussiness, COVID.

ആന്റോ ജോസഫ് മാത്രം രക്ഷപെട്ടു. ബാക്കിയുള്ള നിര്‍മാതാക്കള്‍ എന്ത് ചെയ്യുമെന്ന് ആഷിഖ് അബു ചോദിക്കുന്നു. ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ ! എന്നാണ് ആഷിഖ് അബു ഫെയിസ് ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.

Release

പൈറസിയെ ഭയന്നാണ് ഒ ടി ടി റിലീസ് ചെയ്യുന്നതെന്ന് ആന്റോ ജോസഫ് പറയുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഇതിനകം ലീക്ക് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. അറുപതോളം സിനിമകള്‍ ഒ ടി ടി റിലീസിനായി കാത്തിരിക്കുമ്പോള്‍ നിര്‍മാതാക്കളുടെ സംഘടനാ നേതാവിന്റെ സിനിമയ്ക്ക് മാത്രം അനുമതി നല്‍കിയ തിയേറ്റര്‍ ഉടമകളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് എല്ലാ സിനിമാ സംഘടനകളിലും ഉള്ള ഭൂരിപക്ഷം പേരും പറയുന്നു. സംഘടനകളുടെ തലപ്പത്തുള്ളവര്‍ക്ക് എന്തും ആകാമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും മലയാള സിനിമയില്‍ ഉള്ളതെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ഒരു പുതിയ നിര്‍മാതാവ് പറഞ്ഞു. നിര്‍മാതാവ് വിജയ് ബാബു സൂഫിയും സുജാതയും ഒ ടി ടി റിലീസിന് തയ്യാറെടുത്തപ്പോള്‍ വെളിച്ചപ്പാടിനെ പോലെ വാളെടുത്ത് ഉറഞ്ഞവരാണ് ഫിയോക് നേതാക്കള്‍. അവര്‍ തന്നെ ഇപ്പോള്‍ ഒരു സിനിമയ്ക്ക് മാത്രം ഇളവ് നല്‍കിയിരിക്കുന്നു.

ആന്റോ ജോസഫിന്റെ സിനിമയ്ക്ക് മാത്രമേ പൈറസി ഉണ്ടാകത്തുള്ളോ എന്ന് മറ്റൊരു നിര്‍മാതാവ് ചോദിക്കുന്നു. നല്ല രീതിയില്‍ സിനിമകള്‍ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തിയേറ്റര്‍ അടച്ചിട്ട് സമരം നടത്തിയവരാണ് തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി വന്നപ്പോള്‍ ഒ ടി ടി റിലീസിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ സിനിമകള്‍ മാത്രം കളിക്കാന്‍ തയ്യാറാകുന്നവരാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍. ചെറിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. അണിയറയിലിരിക്കുന്ന സിനിമകളില്‍ ഭൂരിപക്ഷവും ചെറിയ സിനിമകളാണ്. സൂപ്പര്‍താരങ്ങളടക്കമുള്ള വലിയ ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നതേ ഉള്ളൂ. എന്നിട്ടും ചെറിയ സിനിമകളുടെ ബിസിനസ് ഈ കോവിഡ് കാലത്ത് നടത്താന്‍ ഇവര്‍ തടസ്സം നില്‍ക്കുകയാണ്.

റിലീസ് ആകാനിരിക്കുന്ന സിനിമകള്‍ തിയേറ്ററുകളിലത്തിയാല്‍ അതില്‍ ഏതൊക്കെ എ ക്ലാസ് തിയേറ്ററുകളില്‍ കളിക്കുമെന്ന് കാത്തിരുന്ന് കാണാം. താരങ്ങളുടെ മുഖമില്ലാത്ത സിനിമകളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഇവര്‍ എത്ര ദിവസം ഇത്തരം സിനിമകള്‍ കളിക്കുമെന്ന് കണ്ടറിയണം. പല നിര്‍മാതാക്കള്‍ക്കും ഭാവിയില്‍ സിനിമകള്‍ ചെയ്യേണ്ടത് കൊണ്ടാണ് ഫിയോക്കിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നത്. എന്നാല്‍ ഇത് ഏറെക്കാലം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഒ ടി.ടി പ്‌ളാറ്റ്‌ഫോമും വെബ് സീരീസുകും പോപ്പുലറായിക്കൊണ്ടിരിക്കുകയാണ്. 

Keywords: Newgen film maker's protest against Feuok; they only give OTT permission to Producers association leader Anto joseph's film, OTT, Malayalam Film, Anto Joseph, A class theatre, Aashiq Abu, Aashiq Usman, Vijaya Babu, Feuok, Bussiness, COVID.


Post a Comment