Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച; അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെ അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി #ലോകം #കോവിഡ് #അമേരിക്ക97,000 children test positive fo
ന്യൂയോര്‍ക്ക്: (www.kvartha.com 13.08.2020) സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെ അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്കും ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്. ജൂലായി 16നും 30നും ഇടയില്‍ കുട്ടികളിലെ രോഗവ്യാപനം 40 ശതമാനം വര്‍ദ്ധിച്ചെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Childern

മൊത്തത്തിലുള്ള രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ 8.8 ശതമാനം പേരെ കുട്ടികളുള്ളൂ. കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ഇതുവരെ 3,38,000 കുട്ടികള്‍ക്ക് കോവിഡ് പിടിച്ചു. 0.6 ശതമാനം മുതല്‍ 3.7 ശതമാനം കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സതേടി. മരണ നിരക്ക് പൂജ്യം മുതല്‍ 0.8 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് മറ്റ് അസുഖങ്ങള്‍ അപൂര്‍വമായേ പിടിപെട്ടിട്ടുള്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് സംബന്ധിച്ച പരിശോധനകള്‍, ആശുപത്രി ചികിത്സാ വിവരങ്ങള്‍, പ്രായം അനുസരിച്ചുള്ള മരണനിരക്ക് എന്നീ വിവരങ്ങള്‍ കൃത്യമായി ഇനിയും കൈമാറണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലേ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും വിവരങ്ങള്‍ പരിശോധിച്ച് നിരീക്ഷിക്കാനും പറ്റൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കുട്ടികള്‍ക്ക് ഇനിയും രോഗം പിടിപെടാനും പടരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഡോ. സിയാന്‍ ഒ ലിയനറി പറഞ്ഞു. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിഷ്യനിലെ ഇന്‍ഫക്റ്റസ് ഡിസീസസ് കമ്മിറ്റി വൈസ് ചെയര്‍മാനും കോളറാഡോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇന്‍ഫക്റ്റസ് ഡിസീസ് സ്‌പെഷ്യലിസ്റ്റുമാണ് ഡോ. സിയാന്‍.

സ്‌കൂളികള്‍ രണ്ടാഴ്ച കഴിഞ്ഞ് തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലോടെ എങ്ങനെ സ്‌കൂളുകള്‍ തുറക്കുമെന്ന് ആശങ്കയുമുണ്ട്. രാജ്യത്തെ കെ 12 സ്‌കൂളുകള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ ഫണ്ടുകള്‍ തടഞ്ഞ് വെയ്ക്കുമെന്ന് ഭീഷണിയും മുഴക്കി. ഭൂരിപക്ഷം കുട്ടികളും കോവിഡ് മുക്തരായെന്ന് ഫോക്‌സ് ആന്റ് ഫ്രണ്ട്‌സിന് നല്‍കിയ അഭുമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇത് തെറ്റാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസൈരി, ഓക്ലഹോമ, ഫ്‌ളോറിഡ, മൊന്താന, അലാസ്‌ക എന്നിവിടങ്ങളിലാണ് കുട്ടികളില്‍ കോവിഡ് വ്യാപകമായി പിടിപെടുന്നത്.

Keywords: 97,000 children test positive for coronavirus in just two weeks as US schools re-open, USA, Covid-19, Children, School, Trump, Fund, Fox and Friends, Doctor, pediatric, Colorado

Post a Comment