മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയെ പീഡിപ്പിച്ചു; 43 കാരന്‍ അറസ്റ്റില്‍

വയനാട്: (www.kvartha.com 02.08.2020) മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയെ പീഡിപ്പിച്ച 43 കാരന്‍ അറസ്റ്റില്‍. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും പറഞ്ഞായിരുന്നു പീഡനം.

പോക്‌സോ നിയമപ്രകാരവും മറ്റു വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതി വര്‍ഷങ്ങളായി ദുര്‍മന്ത്രവാദവും ബാധയൊഴിപ്പിക്കലും മറ്റും നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷാവസാനം ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ കുട്ടിയെ പൂര്‍ണ്ണ നഗ്നയാക്കി ഇയാള്‍ മാനഹാനി വരുത്തിയിരുന്നു. പിന്നീട് ഈ മാസം തുടക്കത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടികള്‍ സംഭവം ബന്ധുക്കളെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. 

Kerala, News, Wayanad, Molestation, Molestation attempt, Girl, Youth, Man, Police, Complaint, Arrested, Accused, Case, Minor girls, 17-year-old girl molested; 43-year-old arrested.Kerala, News, Wayanad, Molestation, Molestation attempt, Girl, Youth, Man, Police, Complaint, Arrested, Accused, Case, Minor girls, 17-year-old girl molested; 43-year-old arrested.

മറ്റൊരു പെണ്‍കുട്ടിയെ സമാന രീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നുള്ള കാര്യം അന്വേഷിച്ചു വരികയാണ്.

വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Keywords: Kerala, News, Wayanad, Molestation, Molestation attempt, Girl, Youth, Man, Police, Complaint, Arrested, Accused, Case, Minor girls, 17-year-old girl molested; 43-year-old arrested.

Previous Post Next Post