സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 15 കാരൻ മരിച്ചു; രണ്ടു പേർക്ക് പരിക്ക്

വയനാട്​: (www.kvartha.com 02.08.2020) ദേശീയപാതയില്‍സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് 15 കാരൻ മരിച്ചു. ചുണ്ടേല്‍ അങ്ങാടിയില്‍ ഞായറാഴ്​ച ഉച്ചക്ക് 2.45നായിരുന്നു അപകടമുണ്ടായത്. മുട്ടില്‍ പരിയാരം സ്വദേശിയായ വൈഷ്ണവാണ് (15) മരിച്ചത്. കല്‍പ്പറ്റ ഭാഗത്ത് നിന്നും വന്ന ഓട്ടോയും വൈത്തിരി ഭാഗത്തു നിന്നു വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. മുട്ടില്‍ പാറക്കല്‍ പ്രമോദ് - ദീപ ദമ്പതികളുടെ മകനാണ്.

Kerala, News, Wayanad, Accident, Accidental Death, Student, Injured, Hospital, Treatment, 15-year-old boy dies in auto-scooter accident.

സഹോദരന്‍ സൗരവ് (13), അയല്‍വാസി ജിലന്‍ (18) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വൈഷ്ണവ് മരിച്ചത്.

കല്‍പ്പറ്റ എസ്​ കെ എം ജെ ഹൈസ്‌കൂളില്‍ നിന്ന്​ എസ് എസ് എല്‍ സി പാസ്സായി​ പ്ലസ് വണ്ണിന് ചേരാനിരിക്കുകയായിരുന്നു.

Keywords: Kerala, News, Wayanad, Accident, Accidental Death, Student, Injured, Hospital, Treatment, 15-year-old boy dies in auto-scooter accident.
Previous Post Next Post