Follow KVARTHA on Google news Follow Us!
ad
Posts

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1417 പേര്‍ക്ക്; മരണം 5

തിരുവനന്തപുരം: (www.kvartha.com 11.08.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1417 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച സംസ്ഥാനത്ത് 1184 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതിൽ ഉറവിടം അറിയാത്തത് 105 പേർ. വിദേശത്ത് നിന്ന് എത്തിയവർ 62, മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 72. ആരോഗ്യപ്രവർത്തകർ 36.


പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 291

കൊല്ലം 25

ആലപ്പുഴ 146

പത്തനംതിട്ട 20

കോട്ടയം 24

ഇടുക്കി 4

എറണാകുളം 133

തൃശൂർ 32

പാലക്കാട് 141

മലപ്പുറം 242

കോഴിക്കോട് 158

വയനാട് 18

കണ്ണൂർ 30

കാസർകോട് 147.

Keywords: 1417 Corona case confirmed in Kerala Today,Thiruvananthapuram, News,Health,Health and Fitness,Press Meet,Chief Minister,Pinarayi Vijayan,Kerala.


Post a Comment