കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


കൊല്ലം: (www.kvartha.com 02.08.2020) കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. ജയിലില്‍ തന്നെ ചികിത്സാ കേന്ദ്രം സജ്ജീകരിക്കും. റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതരെ ചികിത്സിക്കാനായി ജയിലിനുള്ളില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ ഇവിടേക്ക് നിയോഗിക്കും. അതേസമയം കൊല്ലം കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്കും രോഗബാധ സ്ഥിരീകരിച്ചു. നാല്‍പത്തിരണ്ട് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. നഗരസഭ ഓഫീസ് തിങ്കളാഴ്ച തുറക്കില്ല.

Kollam, News, Kerala, COVID-19, Treatment, Jail, Doctor, Prisoners, Observation, Hospital, 14 prisoners in Kollam district jail covid test positive

Keywords: Kollam, News, Kerala, COVID-19, Treatment, Jail, Doctor, Prisoners, Observation, Hospital, 14 prisoners in Kollam district jail covid test positive
ad