Follow KVARTHA on Google news Follow Us!
ad

ജോലിയില്ല; തമിഴ്‌നാട്ടിലെ കടലൂരില്‍ എസ് ബി ഐയുടെ വ്യാജ ശാഖ മൂന്ന് മാസം നടത്തിയ 19കാരനടക്കം മൂന്ന് പേര്‍ പിടിയില്‍

ജോലിയും കൂലിയും ഇല്ലാതായതോടെ 19കാരനും #തമിഴ്‌നാട് #എസ്.ബി.ഐ # തട്ടിപ്പ് Three men arrested set up fake SBI branch in Tamilnadu
ചെന്നൈ: (www.kvartha.com 12.07.2020) ജോലിയും കൂലിയും ഇല്ലാതായതോടെ 19കാരനും രണ്ട് കൂട്ടാളികളും ചേര്‍ന്ന് എസ് ബി ഐയുടെ വ്യാജ  ശാഖയുണ്ടാക്കി മൂന്നോട്ട് പോകുന്നതിനിടെ പിടിയിലായി. കമല്‍ ബാബു (19), മാണിക്യം (52), കുമാര്‍ (42) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. കമല്‍ ബാബുവിന്റെ പിതാവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. പത്ത് വര്‍ഷം മുമ്പ് മരിച്ച് പോയി. അമ്മ റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥയാണ്. ബാങ്കിന്റെ ഇന്റീരിയറും മറ്റും എസ്.ബി.ഐ ശാഖ പോലെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Fake SBI


മാണിക്യം റബ്ബര്‍ സ്റ്റാംമ്പ് ഉണ്ടാക്കുന്ന കമ്പനി നടത്തുകയാണ്. കുമാര്‍ പ്രിന്റിംഗ് പ്രസ് നടത്തുകയാണ്. സംശയം തോന്നിയ ഉപഭോക്താവ് തൊട്ടടുത്ത ശാഖയില്‍ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇവിടെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍ ഉല്‍പ്പടെ തട്ടിപ്പുകാര്‍ ഉണ്ടാക്കിയ വ്യാജ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരും. ആരും ഇടപാട് നടത്താതിരുന്നിട്ടും ഇവരെങ്ങനെ മൂന്ന് മാസം മുന്നോട്ട് പോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. 

എസ്.ബി.ഐ പണ്‍റുതി ശാഖാ മാനേജര്‍ വെങ്കിടേശന്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് കേസ് എടുത്തത്. വീടിനോട് ചേര്‍ന്ന് എസ്.ബി.ഐ നോര്‍ത്ത് ബസാര്‍ ബ്രാഞ്ച് ആണ് ആരംഭിച്ചത്. മാതാപിതാക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരായതിനാല്‍ ബാംങ്കിഗ് കാര്യങ്ങള്‍ കമാലിന് അറിയാമായിരുന്നു. അച്ഛന്റെ മരണ ശേഷം ആശ്രിതനിയമനത്തിന് ബാങ്കിനെ സമീപിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമതടസ്സമുണ്ടായതായി പൊലീസ് പറഞ്ഞു.

Keywords: Three men arrested set up fake SBI branch  in Tamilnadu, SBI, Fake branch, Three held, Bank employee, Investment, Police, Kadaloor, Rubber Stamp, Printing press

Post a Comment