Follow KVARTHA on Google news Follow Us!
ad

കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; ഒന്നര ഇഞ്ച് നീളത്തില്‍ ജീവനുള്ള പുഴു

കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ടോണ്‍സിലില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ജീവനുള്ള പുഴുവിനെ. ജപ്പാനിലാണ് സംഭവം. ദി News, World, Tokyo, Japan, Diseased, Women, Hospital, Doctor, Food, America, Worm found in tonsil of Japanese woman with sore throat #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  

ടോക്കിയോ: (www.kvartha.com 16.07.2020) കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ടോണ്‍സിലില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ജീവനുള്ള പുഴുവിനെ. ജപ്പാനിലാണ് സംഭവം. ദി അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനില്‍ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.

 News, World, Tokyo, Japan, Diseased, Women, Hospital, Doctor, Food, America, Worm found in tonsil of Japanese woman with sore throat

കടുത്ത തൊണ്ട വേദനും അസ്വസ്ഥതതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഡോക്ടറെ കാണാന്‍ എത്തിയത്. സഷിമി എന്ന ജാപ്പനീസ് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവതിക്ക് തൊണ്ടയില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്.

യുവതിയുടെ തൊണ്ടയില്‍ ജീവനുള്ള പുഴുവിനെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ട്വീസേഴ്സ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പുഴുവിനെ നീക്കം ചെയ്തു. ഒന്നര ഇഞ്ച് നീളവും ഒരു മില്ലി മീറ്റര്‍ വീതിയുമുള്ള പുഴുവിനെയാണ് തൊണ്ടയില്‍ നിന്ന് പുറത്തെടുത്തത്. യുവതിയുടെ വലത്തെ ടോണ്‍സിലിന് അകത്തായിരുന്നു പുഴു ഉണ്ടായിരുന്നത്.

പുഴുവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് പിന്നാലെ ഇത് സ്യൂഡോതെരനോവ അസറസ് ഇനത്തില്‍പ്പെട്ട പരോപജീവിയാണെന്ന് കണ്ടെത്തി. സുഷി, സഷിമി പോലുള്ള വേവിക്കാത്ത ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ലാര്‍വ ഭക്ഷിക്കുന്നതിലൂടെ ഇത്തരം പരോപജീവികള്‍ മനുഷ്യരില്‍ എത്താമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ജപ്പാന്‍, വടക്കന്‍ പസിഫിക്ക് രാജ്യങ്ങള്‍, ദക്ഷിണ അമേരിക്ക, നെതര്‍ലാന്‍ഡസ് എന്നീ രാജ്യങ്ങളില്‍ നിന്നായി 700 ലേറെ ഇത്തരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും പറയുന്നു.

Keywords: News, World, Tokyo, Japan, Diseased, Women, Hospital, Doctor, Food, America, Worm found in tonsil of Japanese woman with sore throat