Follow KVARTHA on Google news Follow Us!
ad

ചെലവ് കുറയ്ക്കുന്ന നടപടികള്‍ തുടരും, എന്നാല്‍ ആരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടില്ല: വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി

കോവിഡ്-19 ബാധിച്ചതോടെ ഈ വര്‍ഷത്തെ സാമ്പത്തിക മേഖലയിലെ പലരും പ്രതിസന്ധിയിലാണ്. എന്നാല്‍ സാമ്പത്തിക ആഘാതം മൂലം വിപ്രോ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് News, National, Mumbai, COVID-19, Economic Crisis, Job, Business, Labours, Wipro limited has no plan to lay off employees #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മുംബൈ: (www.kvartha.com 13.07.2020) കോവിഡ്-19 ബാധിച്ചതോടെ ഈ വര്‍ഷത്തെ സാമ്പത്തിക മേഖലയിലെ പലരും പ്രതിസന്ധിയിലാണ്. എന്നാല്‍ സാമ്പത്തിക ആഘാതം മൂലം വിപ്രോ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്ന് ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചു. തിങ്കളാഴ്ച നടന്ന കമ്പനിയുടെ 74-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് (എജിഎം) അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

''ഇപ്പോള്‍ ആരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല, എന്നാല്‍, വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വിപ്രോ വിവിധ ''പ്രവര്‍ത്തന മാര്‍ഗങ്ങളിലൂടെ'' ചെലവ് കുറയ്ക്കുന്ന നടപടികള്‍ തുടരുകയാണെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

News, National, Mumbai, COVID-19, Economic Crisis, Job, Business, Labours, Wipro limited has no plan to lay off employees

'നിലവില്‍, 95% വിപ്രോ ജീവനക്കാരും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്, ഭാവിയില്‍ ഇതൊരു ഹൈബ്രിഡ് മോഡലാകുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടില്‍ നിന്നുള്ള ജോലിയും ഓഫീസില്‍ നിന്നുള്ള ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്ക് നീങ്ങാം. അടുത്ത 12-18 മാസത്തിനുള്ളില്‍ ഈ മോഡല്‍ വികസിക്കും,' പ്രേംജി അറിയിച്ചു.

യുഎസ് സര്‍ക്കാര്‍ എച്ച് 1-ബി വിസ നിരോധിച്ചതിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളെ അഭിസംബോധന ചെയ്ത പ്രേംജി ഈ നീക്കം നിര്‍ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചു. 70 ശതമാനം യുഎസ് ജീവനക്കാരെയും പ്രാദേശികമായാണ് നിയമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, Mumbai, COVID-19, Economic Crisis, Job, Business, Labours, Wipro limited has no plan to lay off employees

Post a Comment