Follow KVARTHA on Google news Follow Us!
ad

ബി ജെ പി-ആര്‍എസ്എസ് ബന്ധത്തെ ചൊല്ലി സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു; കളത്തില്‍ വി ഡി സതീശനും

ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു Congress, Kerala, Kodiyeri Balakrishnan, News,
ബി ജെ പി-ആര്‍എസ്എസ് ബന്ധത്തെ ചൊല്ലി സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു; കോടിയേരിയും ചെന്നിത്തലയും മുല്ലപ്പള്ളിയും എസ്ആര്‍പിയും നിറഞ്ഞാടിയ 'സംഘ' വേദിയിലേക്ക് ചെന്നിത്തലയുടെ ആശ്രിതവത്സലനായ വി ഡി സതീശന്‍ കൂടി എത്തി
തിരുവനന്തപുരം: (www.kvartha.com 31.07.2020)  ബി ജെ പി-ആര്‍എസ്എസ് ബന്ധത്തെ ചൊല്ലി സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. കോടിയേരിയും ചെന്നിത്തലയും മുല്ലപ്പള്ളിയും എസ്ആര്‍പിയും നിറഞ്ഞാടിയ 'സംഘ' വേദിയിലേക്ക് ചെന്നിത്തലയുടെ ആശ്രിതവത്സലനായ വി ഡി സതീശന്‍ കൂടി എത്തിയതോടെ വരും ദിവസങ്ങളിലും വാക്ശരങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ ഇനിയും പെയ്തിറങ്ങുമെന്ന് ഉറപ്പായി. 'ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രാഷ്ട്രീയമാണ് കോടിയേരിയുടേതെന്ന്' വി.ഡി സതീശന്‍ ഫെയിസ് ബുക്കിലൂടെ ആരോപിച്ചു.

VD Satheeshan alleged that Kodiyeri helps BJP to become Opposition in Kerala, Congress,CPM, BJP, Springle, Kodiyeri, E mobility, V.D Satheeshan, Ommen Chandy, SRP.


സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നില്‍ക്കുമ്പോള്‍ ഏടാകൂടത്തില്‍ നിന്ന് എങ്ങിനെയെങ്കിലും ചര്‍ച്ച മാറ്റിക്കൊണ്ടുപോകാനുള്ള കോടിയേരിയുടെ വ്യഥാശ്രമമാണ് ദേശാഭിമാനിയിലെ ലേഖനമെന്ന് വി ഡി സതീശന്‍ പറഞ്ഞു.  കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിന്‍തള്ളി കേരളത്തില്‍ മുഖ്യപ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്വീകരിക്കുന്നത്. എസ്എന്‍സി  ലാവ്‌ലിന്‍ കേസിലും സ്വര്‍ണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സര്‍ക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനില്‍ക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമമാണിതെന്നും സതീശന്‍ ആരോപിക്കുന്നു.

സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സര്‍ക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോള്‍ കോടിയേരിക്ക് പിണറായിയുടെ മുന്നില്‍ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടേ, അതിനാണ് പ്രതിപക്ഷനേതാവ് ആര്‍ എസ് എസുകാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

പിന്നെ പാലത്തായി പീഢനക്കേസുണ്ടാക്കിയ പൊല്ലാപ്പില്‍ നിന്നും ഊരണ്ടേ? സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും വി ഡി സതീശന്‍ പറയുന്നു. 

സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ തുറന്ന് കാട്ടിയ പ്രതിപക്ഷനേതാവിനോട് സി പി എമ്മിന് പകയാണെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞയാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. അതിന് പിന്നാലെ ലീഗും ചെന്നിത്തലയ്ക്ക് പിന്തുണയുമായെത്തി. യു ഡി എഫ് യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ചെന്നിത്തലയുടെ നടപടികളെ പരസ്യമായി പ്രശംസിച്ചു. സ്പ്രിംഗ്ലര്‍ ഇടപാട്, ഇ മൊബിലിറ്റി, ശബരിമല വിമാനത്താവളം, പ്രൈസ് വാട്ടേഴ്‌സ് കൂപ്പര്‍ തുടങ്ങിയ വിഷങ്ങളിലെല്ലാം പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.

Keywords: VD Satheeshan alleged that Kodiyeri helps BJP to become Opposition in Kerala, Congress,CPM, BJP, Springle, Kodiyeri, E mobility, V.D Satheeshan, Ommen Chandy, SRP.