Follow KVARTHA on Google news Follow Us!
ad

ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങി: സംഘി ആരോപണം വെട്ടിലാക്കിയത് കോടിയേരിയെ തന്നെ

കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ Kannur, News, Politics, Controversy, Ramesh Chennithala, CPM, Congress, Kodiyeri Balakrishnan, Kerala,
 ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങി: സംഘി ആരോപണം വെട്ടിലാക്കിയത് കോടിയേരിയെ തന്നെ; രമേശ് ചെന്നിത്തലയെ സംഘിയാക്കാന്‍ പാടുപ്പെട്ട സംസ്ഥാന സെക്രട്ടറി സ്വന്തം പാര്‍ട്ടിയിലെ തലതൊട്ടപ്പന്‍മാരിലൊരാളായ നേതാവു തന്നെ സംഘിയായിരുന്നുവെന്ന് ജന്മഭൂമിയില്‍ ലേഖനം

കണ്ണൂര്‍: (www.kvartha.com 31.07.2020) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ പാരമ്പര്യം തേടിയ കോടിയേരി ബാലകൃഷ്ണന്‍ വീണത് വാരിക്കുഴിയില്‍. രമേശ് ചെന്നിത്തലയുടെ പിതാവ് ആര്‍ എസ് എസുകാരനാണെന്നു തെളിയിച്ചു അദ്ദേഹത്തെ പരിവാറുകാരനാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ അതിശക്തമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ചെന്നിത്തലയെ കൂച്ചുവിലങ്ങിടാനായിരുന്നു ഈ അഭ്യാസം. എന്നാല്‍ രമേശ് ചെന്നിത്തലയെ സംഘിയാക്കാന്‍ പാടുപ്പെട്ട കോടിയേരി സ്വന്തം പാര്‍ട്ടിയിലെ തലതൊട്ടപ്പന്‍മാരിലൊരാളായ നേതാവു തന്നെ നേരത്തെ സംഘിയായിരുന്നുവെന്ന തിരിച്ചറിയലില്‍ ഞെട്ടിയിരിക്കുകയാണ്. ദേശീയ തലത്തില്‍ സി പി എമ്മിന്റെ താത്വികാചാര്യനും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന എസ് രാമചന്ദ്രന്‍പിള്ളയാണ് പൂര്‍വാശ്രമത്തില്‍ ലക്ഷണമൊത്ത സംഘിയാണെന്നു തെളിഞ്ഞത്.

Used to go to RSS Shakha, CPM politburo member S Ramachandran Pillai admits, Kannur, News, Politics, Controversy, Ramesh Chennithala, CPM, Congress, Kodiyeri Balakrishnan, Kerala

ചെറുപ്പത്തില്‍ എസ് ആര്‍ പി ആര്‍ എസ് എസ് ശിക്ഷക് ആയിരുന്നുവെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്ന് പി ശ്രീകുമാര്‍ എഴുതിയ 'രമേശ് ചെന്നിത്തലയല്ല, ആര്‍ ശങ്കറും എസ് രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍ എസ് എസ്; ചെന്നിത്തലയുടെ അച്ഛനും' എന്ന ലേഖനത്തില്‍ പറയുന്നു.

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്ന് ലേഖനം പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നുവെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. കെഎസ്യു കളിച്ചു നടന്ന രമേശിന് നേരെ അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാമെന്നും ലേഖനം പറയുന്നു.

കോടിയേരി ആര്‍എസ്എസ് എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍ ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്‍ ശങ്കറിനെയും എസ് രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല.

മുന്‍ കെപിസിസി പ്രസിഡന്റ് കേരള ഗാന്ധി കെ കേളപ്പന്‍ അവസാന കാലത്ത് ആര്‍എസ്എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓര്‍മയില്ലെങ്കിലും കോടിയേരിക്ക് അറിയാമല്ലോ'യെന്നും ജന്മഭൂമി ലേഖനത്തില്‍ ചോദിക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തന്റെ പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലും വാര്‍ത്താസമ്മേളനത്തിലും ഉന്നയിച്ചത്.

ഇതിന് മറുപടിയാണ് ജന്മഭൂമിയിലെ ലേഖനം. ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് രമേശ് ചെന്നിത്തലയാണെന്നാണ് കോടിയേരി ആരോപിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ 'രാമന്റെ നിറം കാവിയല്ല' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണമുന്നയിച്ചത്.

എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാവിന്റെ ആര്‍ എസ് എസ് ബന്ധം വ്യക്തമായ തെളിവുകളോടെ ബി ജെ പി പത്രം പുറത്തുവിട്ടതോടെ സി പി എം ക്യാംപുകള്‍ നിശബ്ദമായിരിക്കുകയാണ്. എന്നാല്‍ തനിക്ക് ചെറുപ്പക്കാലത്ത് ആര്‍ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം എസ് ആര്‍ പി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

Keywords: Used to go to RSS Shakha, CPM politburo member S Ramachandran Pillai admits, Kannur, News, Politics, Controversy, Ramesh Chennithala, CPM, Congress, Kodiyeri Balakrishnan, Kerala.