Follow KVARTHA on Google news Follow Us!
ad

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍; ഒരു ഇടപാടില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നത് 25 ലക്ഷം രൂപ വരെ; നയതന്ത്രപരിരക്ഷ മുതലാക്കി സ്വര്‍ണം കടത്തിയത് നിരവധി തവണ

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ Thiruvananthapuram, News, Gold, Smuggling, Government-employees, Customs, Airport, Custody, Kerala,
തിരുവനന്തപുരം: (www.kvartha.com 06.07.2020) ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു പൊലീസ് കരുതുന്ന യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്ന സുരേഷ് ഒളിവില്‍. യു എ ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്നയെ കണ്ടെത്താനായി കസ്റ്റംസ് സംഘം ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐടി വകുപ്പിന് കീഴിലെ കെ എസ് ഐ ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്ന പദവിയാണ് വഹിക്കുന്നത്.

UAE consulate former female staff is brain behind diplomatic baggage gold smuggling case, Thiruvananthapuram, News, Gold, Smuggling, Government-employees, Customs, Airport, Custody, Kerala

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്കു നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേരളത്തില്‍ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് കഴിഞ്ഞദിവസത്തേത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം പിടികൂടുന്നതും കേരളത്തില്‍ ആദ്യമാണ്. 2019 മേയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു.

നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് സാധാരണ പരിശോധിക്കാറില്ല. ഇതാണു സ്വര്‍ണക്കടത്തുകാര്‍ മുതലെടുത്തതും. കസ്റ്റംസ് കമ്മിഷണര്‍ക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു മുന്‍പ് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. അവിടെനിന്ന് അനുമതി ലഭിച്ചശേഷം കോണ്‍സുലേറ്റിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി സ്വര്‍ണം കണ്ടെത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടിയിലായിരുന്നു സ്വര്‍ണം.

കോണ്‍സുലേറ്റിലെ ജീവനക്കാര്‍ അവരുടെ രാജ്യത്തുനിന്നും വിവിധ സാധനങ്ങള്‍ നാട്ടിലെത്തിക്കാറുണ്ട്. സംശയകരമായ സാഹചര്യം ഉണ്ടായാലും ബാഗേജുകള്‍ പലപ്പോഴും പരിശോധിക്കാറില്ല. സ്വര്‍ണം കണ്ടെത്താനായില്ലെങ്കില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കാം. കൃത്യമായ വിവരം കസ്റ്റംസ് കമ്മിഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധിച്ചതും സ്വര്‍ണം പിടികൂടിയതും. നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ അന്വേഷണത്തിനും തടസമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ വീടുകളില്‍ തിരച്ചില്‍ നടത്താനോ പരിമിതികളുണ്ട്.

സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായതോടെ യുഎഇയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ഇയാള്‍ കരാര്‍ എടുത്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് കരാര്‍ നേടിയെടുക്കുകയായിരുന്നു. മുന്‍ ജീവനക്കാരി സ്വപ്ന സുരേഷും ഇക്കാര്യത്തില്‍ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പൂങ്കുളത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോടു കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ഓഫിസറാണെന്നാണ് ഇയാള്‍ പറഞ്ഞത്. അന്വേഷണത്തില്‍ ഇയാളെ കോണ്‍സുലേറ്റില്‍നിന്നു പുറത്താക്കിയിരുന്നതായി മനസിലായി. തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ തന്നെ ഇയാള്‍ ജീവനക്കാരനായി ചേര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍ നേരത്തെയും സ്വര്‍ണക്കടത്ത് നടന്നതിന്റെ സൂചനകളാണു കസ്റ്റംസിനു ലഭിച്ചത്. സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റിന്റെ വ്യാജ തിരിച്ചറിയല്‍ ഐഡികള്‍ നിര്‍മിച്ചതായും വ്യക്തമായി.

Keywords: UAE consulate former female staff is brain behind diplomatic baggage gold smuggling case, Thiruvananthapuram, News, Gold, Smuggling, Government-employees, Customs, Airport, Custody, Kerala.