Follow KVARTHA on Google news Follow Us!
ad

മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് ആരും പോയില്ലെങ്കിലും രണ്ട് മലയാളികള്‍ക്ക് പുണ്യതീര്‍ത്ഥാടനത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ചു

കോവിഡ് മഹാമാരി നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് ആരും പോയില്ലെങ്കിലും രണ്ട് മലയാളികള്‍ക്ക് പൂണ്യതീര്‍ത്ഥാനടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു News, Gulf, World, Hajj, Online, #ലോകവാര്‍ത്തകള്‍ #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ന്യൂസ്റൂം
മക്ക: (www.kvartha.com 31.07.2020) കോവിഡ് മഹാമാരി നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് ആരും പോയില്ലെങ്കിലും രണ്ട് മലയാളികള്‍ക്ക് പൂണ്യതീര്‍ത്ഥാനടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. മലപ്പുറം മഞ്ചേരി മേലാക്കം മുസ്ലിയാരകത്ത് അബ്ദുള്‍ ഹസീബിനും കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹര്‍ഷാദിനുമാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്. ഒരു വ്യാഴവട്ടമായി സഊദിയില്‍ ജോലി ചെയ്യുന്ന ഹസീബ് ഇതൊരു അനുഗ്രഹമായാണ് കാണുന്നത്. കാരണം ആദ്യമായാണ് ഹജ്ജിന് പോകുന്നത്.

സുഹൃത്തിന്റെ സഹായത്തോട ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിച്ചത്. ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് വിളിവരാതിരിക്കുകയും തെരഞ്ഞെടുക്കപ്പെട്ടവരിലേറെയും മക്കയിലെത്തുകയും ചെയ്തതിനാല്‍ പ്രതീക്ഷ അസ്തമിച്ചിരുന്നു. അപ്പോഴാണ് എത്രയും വേഗം ജിദ്ദ വിമാനത്താവളത്തിലെത്താന്‍ ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് വിളിവന്നതെന്ന് പി എം എ സി ബി എം ഷിപ്പിങ് കമ്പനിയിലെ അക്കൗണ്ടന്റായ ഹസീബ് പറഞ്ഞു.
Two Keralites get chance to Hajj pilgrimage in this year, Hajj, UAE, Keralites, India, Mukhtar Abbas Nakhvi, Women, Pilgrimage, Minority Ministry, Applications, Money back

ഹസീബ് തീര്‍ത്ഥാടകരുടെ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കോ അവസാന നിമിഷം എത്താന്‍ കഴിയാത്ത സാഹചര്യത്തിലായതാണ് ഹസീബിന് തുണയായത്. സൗദി അറേബ്യ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാനടത്തിന് ആരെയും പോകാന്‍ അനുവദിക്കാതിരുന്നത്. കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം അറിയിച്ചിരുന്നു. 2,13,000 അപേക്ഷകളാണ് ഇത്തവണ രാജ്യത്ത് ഉണ്ടായിരുന്നത്. അപേക്ഷകര്‍ അടച്ച തുക കേന്ദ്രസര്‍ക്കാര്‍ മടക്കി കൊടുക്കും. ഈ വര്‍ഷം 2300ലധികം സ്ത്രീകളാണ് മെഹ്‌റം (സഹയാത്രികന്‍) ഇല്ലാതെ ഹജ്ജ് നടത്താന്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്ക് അടുത്തവര്‍ഷം അനുമതി നല്‍കും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം വിശ്വാസികളാണ് ഹജ്ജിന് പോയത്. അവരില്‍ 50 ശതമാനം സ്ത്രീകളായിരുന്നു. കൊറോണയെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശനം ഇല്ലെങ്കിലും സൗദിയില്‍ താമസിക്കുന്ന മറ്റ് പല രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഹജ്ജിന് അവസരം ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയാണ് മലയാളികളായ രണ്ട് യുവാക്കള്‍ക്ക് ഭാഗ്യം ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് തീര്‍ത്ഥാടകര്‍ എത്തുന്നത്.

Keywords: Two Keralites get chance to Hajj pilgrimage in this year, Hajj, UAE, Keralites, India, Mukhtar Abbas Nakhvi, Women, Pilgrimage, Minority Ministry, Applications, Money back, Mecca.