Follow KVARTHA on Google news Follow Us!
ad

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു; സ്വര്‍ണക്കടത്ത് നടത്തിയത് ജ്വല്ലറികള്‍ക്കു വേണ്ടിയല്ലെന്നും ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും വാദം

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംKochi, News, Custody, Court, Gold, Terrorism, Conspiracy, Protection, Kerala,
കൊച്ചി: (www.kvartha.com 13.07.2020) സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് ഇരുവരുടേയും കസ്റ്റഡി കാലാവധി. ഇരുവരുടേയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കോടതിയിലെത്തിച്ചത്. സ്വര്‍ണക്കടത്ത് നടത്തിയത് ജ്വല്ലറികള്‍ക്കു വേണ്ടിയല്ലെന്നും ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വാദമുയര്‍ന്നു.

Swapna Suresh and Sandeep Nair in NIA custody, Kochi, News, Custody, Court, Gold, Terrorism, Conspiracy, Protection, Kerala

സ്വര്‍ണക്കടത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എന്‍ഐഎയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നു, എവിടെനിന്ന് വരുന്നു, എന്തിനെല്ലാമാണ് ഇതു ചെലവഴിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കൂ. കൂടുതല്‍ ഇടപാടുകള്‍ എന്തെല്ലാമാണ് ഇവര്‍ നടത്തിയത് എന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

Keywords: Swapna Suresh and Sandeep Nair in NIA custody, Kochi, News, Custody, Court, Gold, Terrorism, Conspiracy, Protection, Kerala.

Post a Comment