Follow KVARTHA on Google news Follow Us!
ad

മൂന്നാം ക്ലാസ്സിലെ കാട്ടിലെ കണ്ണന്‍ എന്ന കവിത പഠിപ്പിച്ച് കെ എസ് ചിത്രയും അധ്യാപികയായി; കണ്‍കുളിര്‍ക്കെ ആസ്വദിച്ച് വിദ്യാര്‍ത്ഥികള്‍

കെ എസ് ചിത്ര ക്ലാസ് ടീച്ചറായി. ഓണ്‍ലെന്‍ പഠനം ശ്രദ്ധേയമായിThiruvananthapuram, News, Study, Students, Singer, Kerala, Education,

തിരുവനന്തപുരം: (www.kvartha.com 05.07.2020) കെ എസ് ചിത്ര ക്ലാസ് ടീച്ചറായി. ഓണ്‍ലെന്‍ പഠനം ശ്രദ്ധേയമായി. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ പഠനം ആവിഷ്‌ക്കാരത്തിലെ വ്യത്യസ്ത കൊണ്ട് കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നു. കുഞ്ഞു മനസ്സുകളിലേക്ക് അറിവിന്റെ കൈത്തിരി തെളിയിക്കാന്‍ അവതാരകരായ അധ്യാപിക അധ്യാപകര്‍ നൂതനങ്ങളായ ആശയങ്ങളിലൂടെ വിദ്യര്‍ത്ഥികളെ കൈയിലെടുക്കുകയാണ്.

Singer Chithra in Victers channel 3rd standard class, Thiruvananthapuram, News, Study, Students, Singer, Kerala, Education

കഴിഞ്ഞ ദിവസം പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ കാട്ടിലെ കണ്ണന്‍ എന്ന മൂന്നാം ക്ലാസ്സിലെ കവിത അവതരിപ്പിക്കാന്‍ മലയാളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രച്ചേച്ചി എത്തിയത് കുട്ടികളെപ്പോലെത്തന്നെ രക്ഷിതാക്കളെയും അമ്പരപ്പിച്ചു. വിദ്യാലയത്തിലെ പഠനത്തിന്റെ സാധ്യതകള്‍ എല്ലാ വിഭാഗം കുട്ടികള്‍ക്കും എത്തിക്കുന്ന വിക്ടേസ് ചാനല്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നു.

Keywords: Singer Chithra in Victers channel 3rd standard class, Thiruvananthapuram, News, Study, Students, Singer, Kerala, Education.