Follow KVARTHA on Google news Follow Us!
ad

പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ഡോ. ദിയാഉര്‍റഹ്മാന്‍ അഅ്ദമി അന്തരിച്ചു; ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചത് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്, ഖുര്‍ആന്‍ വിജ്ഞാനകോശം എന്ന പുസ്തകം എഴുതി ശ്രദ്ധ നേടി

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. ദിയാഉര്‍റഹ്മാന്‍ അഅ്ദമി അന്തരിച്ചു. #അറബിനാടുകള്‍ #ഇസ്‌ലാം #പണ്ഡിതന്‍ Shaikh Zia ur Rahman Dies. Born Hindu Brahman, Madeena, News, Gulf, World, Death, Obituary,

മദീന:(www.kvartha.com 31.07.2020)  പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. ദിയാഉര്‍റഹ്മാന്‍ അഅ്ദമി അന്തരിച്ചു. ഇന്ത്യക്കാരനായ അദ്ദേഹം വര്‍ഷങ്ങളായി മദീനയിലാണ് താമസിച്ചിരുന്നത്. മസ്ജിദുന്നബവിയിലെ ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 18ാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇസ്‌ലാംമതം സ്വീകരിച്ചത്. 

ഇസ്‌ലാമിനെ കുറിച്ച് അറിയാനുള്ള ആഗ്രത്തിലാണ് അദ്ദേഹം മദ്രസയില്‍ ചേര്‍ന്നത്. ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും നേടി. തുടര്‍ന്ന് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മദീനയില്‍ പഠനത്തിന് പോയി. പിന്നീട് അദ്ദേഹം ആ സര്‍വ്വകലാശാലയിലെ ഹദീസ് ഫാക്കല്‍റ്റിയുടെ ഡീന്‍ ആയി. വിരമിച്ച ശേഷം മദീനയിലെ പ്രൊഫറ്റ് മസ്ജിദില്‍ അധ്യാപകനായി. ഖുര്‍ആന്‍ വിജ്ഞാനകോശം എന്ന പുസ്തകം എഴുതിയാണ് അദ്ദേഹം ലോകശ്രദ്ധനേടിയത്. ഖബറടക്കം മദീനയിലെ പ്രൊഫറ്റ് മസ്ജിദില്‍ നടക്കും.

Shaikh Zia ur Rahman passed away. Born Hindu Brahman, Death as Great Scholar of Islam, Islam, Saudi Arebia, Madrasa, Madeena University, UtharPradesh, Azamghar, Hadeesh, Wikipedia, Justice, Hindhu

ഹദീസുകളുടെ സമാഹാരമായ ''അല്‍ ജാമിഉല്‍കാമില്‍ ഫില്‍ഹദീഥി സ്വഹീഹിശ്ശാമില്‍'' പ്രധാനപ്പെട്ട മറ്റൊരു സംഭാവനയാണ്. പതിനഞ്ച് വര്‍ഷം കൊണ്ടാണ് പതിനാറായിരത്തോളം ഹദീഥുകള്‍ 20 വോള്യങ്ങളിലായി ക്രമീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ ഹദീഥ് സമാഹാരമാണിത്. 
1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗറിലായിരുന്നു ഈ പുണ്യാത്മാവിന്റെ ജനനം. ബന്‍കീലാല്‍ എന്ന കൗമാരക്കാരന്‍ പതിനാറാമത്തെ വയസ്സിലാണ് ഇസ്ലാം സ്വീകരിച്ചത്. സമത്വവും നീതിയുമാണ് അദ്ദേഹത്തിന്റെ  ഇസ്ലാമിലേക്ക് അടുപ്പിച്ചത്. 

ഇന്ത്യയിലെ പല മദ്രസകളിലും ഉമറാബാദ് ജാമിഅ ദാറുസ്സലാമിലും ആയിരുന്നു തുടക്കകാലത്തെ പഠനം. മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനത്തിന് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ഹദീഥ് വിജ്ഞാനീയത്തിലുള്ള അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം കാരണം മദീന യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി നിയമിക്കപ്പെടുകയായിരുന്നു. ഇസ്്‌ലാമിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഷെയ്ഖ് സിയ ഉര്‍ റഹ്മാന്‍ അദ്ദേഹത്തിന് ബഹുമാനസൂചകമായി സൗദി അറേബ്യന്‍ പൗരത്വം നല്‍കി. ആധുനിക കാലത്ത് ഇസ്്‌ലാമിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായി എന്നതാണ് മറ്റൊരു പ്രത്യേകത.

Keywords: Shaikh Zia ur Rahman passed away. Born Hindu Brahman, Death as Great Scholar of Islam, Islam, Saudi Arebia, Madrasa, Madeena University, UtharPradesh, Azamghar, Hadeesh, Wikipedia, Justice, Hindhu