മതപ്രഭാഷകന്‍ ബി ജെ പിയില്‍ ചേര്‍ന്നു

പാലക്കാട്: (www.kvartha.com 08.07.2020) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റേഞ്ച് ജനറല്‍ സെക്രട്ടറി, എസ് വൈ എസ് പാലക്കാട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന മതപ്രഭാഷകന്‍ കൊഴിഞ്ഞാമ്പാറ സ്വദേശി അലിമുത്തു ബി ജെ പിയില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
palakkad, Kerala, News, BJP, SYS, Alimuthu, Samastha local leader Joined in BJP

ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ഇ. കൃഷ്ണദാസാണ് അംഗത്വം നല്‍കിയത്. ജില്ലാ ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാല്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ കെ ഓമനക്കുട്ടന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം. ബാലകൃഷ്ണന്‍, കെ. ആര്‍. ദാമോധരന്‍ എന്നിവര്‍ സംബന്ധിച്ചു.Keywords: palakkad, Kerala, News, BJP, SYS, Alimuthu, Samastha local leader Joined in BJP
Previous Post Next Post