Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ റഫാല്‍ പോര്‍വിമാനങ്ങളില്‍ ആശങ്ക! ലോകരാജ്യങ്ങളുടെ സഹായം വേണമെന്ന് പാക്കിസ്ഥാന്‍, സമാധാനം പ്രതീക്ഷിച്ച് ചൈന

ഹരിയാനയിലെ അംബാലയില്‍ അഞ്ച് റഫാല്‍ പോര്‍വിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി News, National, India, New Delhi, China, Pakistan, Technology, Plane, Trending, Rafales land in India, Pakistan cries disproportionate arms buildup while China hopes for peace #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 31.07.2020) ഹരിയാനയിലെ അംബാലയില്‍ അഞ്ച് റഫാല്‍ പോര്‍വിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി രംഗത്തെത്തി. ഫ്രാന്‍സില്‍ നിന്നെത്തിയ റഫാല്‍ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

News, National, India, New Delhi, China, Pakistan, Technology, Plane, Trending, Rafales land in India, Pakistan cries disproportionate arms buildup while China hopes for peace

ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി ആരോപിച്ചു. ഇത് ദക്ഷിണേഷ്യയിലെ ആയുധ മല്‍സരത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു.സുരക്ഷാ ആവശ്യങ്ങള്‍ക്കപ്പുറത്ത് ഇന്ത്യ ആയുധങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണെന്നും ഫാറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1997 ല്‍ റഷ്യയില്‍ നിന്ന് സുഖോയ് സു -30 ജെറ്റുകള്‍ ഇറക്കുമതി ചെയ്തതിന് ശേഷം 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ പുറത്തുനിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. അതേസമയം, റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ ചൈനയും ശ്രദ്ധ കൊടുത്തിരുന്നു.

ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന സേനകള്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞത്, 'ഇന്ത്യയിലെ പ്രസക്തമായ വ്യക്തികളുടെ പരാമര്‍ശങ്ങള്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' എന്നാണ്.
 
Keywords: News, National, India, New Delhi, China, Pakistan, Technology, Plane, Rafales land in India, Trending, Pakistan cries disproportionate arms buildup while China hopes for peace