Follow KVARTHA on Google news Follow Us!
ad

പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം: വെട്ടിലായത് സി പി എമ്മും സര്‍ക്കാരും: സോഷ്യല്‍ മീഡിയയില്‍ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനം

പോക്‌സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്ര സമര്‍പ്പണം മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കെ.കെ.ശൈലജയ്ക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് palathai case: CPM and government in trouble #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 17.07.2020) പാലത്തായി ബാലികാ പീഢനക്കേസിലെ പ്രതി കുനിയില്‍ പത്മരാജനെതിരെ പോക്‌സോ കേസ് ചുമത്താത്തത് സി.പി.എമ്മിന് തലവേദനയാകുന്നു. ക്രൈംബ്രാഞ്ച് പോക്‌സോ ചുമത്താത്തതു കാരണമാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് ആരോപണം. ബി.ജെ.പിയുമായി ഒത്തു കളിച്ച് കേസ് അട്ടിമറിച്ചുവെന്നാണ് സി.പി.എമ്മിനെതിരെ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ നടത്തുന്ന പ്രചണ്ഡ പ്രചരണങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പാലത്തായി കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്ന വിമര്‍ശനം സി.പി.എം പ്രാദേശിക നേത്യത്വത്തിലും അണികളിലും ശക്തമാണ്.

പാലത്തായി പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെതിരെ  പോക്‌സോ കുറ്റം ചുമത്താതെ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുമ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണ് സി.പി.എം സൈബര്‍ സഖാക്കള്‍.

ഈ വിഷയത്തില്‍ സ്ഥലം എം.എല്‍.എയും ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.കെ.ശൈലജ കുറ്റകരമായ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്. മന്ത്രിയെ അതിശക്തമായി വിമര്‍ശിക്കുകയും, പരിഹസിക്കുകയും  ചെയ്യുന്ന ഹേറ്റ് ഹാഷ് ടാഗുകളും ഫെയ്‌സ് ബുക്കില്‍ സജീവമാണ്.

പോക്‌സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്ര സമര്‍പ്പണം മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കെ.കെ.ശൈലജയ്ക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ഫോണ്‍കോളുകളാണ് മണ്ഡലത്തില്‍ നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് എത്തുന്നത്.
കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് മന്ത്രിയും മന്ത്രിയുടെ ഓഫീസും.
Kannur, Kerala, News, Case, Molestation, BJP, Leader, Arrest, Accused, CPM, Government,  palathai case: CPM and government in trouble

പാലത്തായി കേസ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയും നവമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ പാലത്തായി കേസില്‍ സര്‍ക്കാരിനും പൊലിസിനും വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പ്രതിക്കെതിരെ പോക് സോചുമത്താത്തതും ജാമ്യം ലഭിക്കാനിടയായതും ഗൗരവകരമായ സാഹചര്യമാണെന്നും കോടിയേരി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


Keywords: Kannur, Kerala, News, Case, Molestation, BJP, Leader, Arrest, Accused, CPM, Government,  palathai case: CPM and government in trouble