സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3 കോവിഡ് മരണം; കുണ്ടറയില്‍ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ പരിശോധനാഫലം പോസിറ്റീവ്

സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3 കോവിഡ് മരണം; കുണ്ടറയില്‍ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ പരിശോധനാഫലം പോസിറ്റീവ്

കൊല്ലം : (www.kvartha.com 12.07.2020) സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് മൂന്നു കോവിഡ് മരണം. കുണ്ടറയില്‍ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ പരിശോധനാഫലം പോസിറ്റീവ്. കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയുടെ (75) പരിശോധനാഫലമാണ് പോസിറ്റീവ് ആയത്.

ഗൗരിക്കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, സഹായി, ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍, മൃതദേഹം തിരിച്ചറിയാനെത്തിയ മകന്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.

One more covid death in Kerala, Kollam, News, Health, Health & Fitness, Dead, Dead Body, Police, Ambulance, Hospital, Treatment, Kerala

ജുലൈ 11നു രാവിലെ 11.30 മണിയോടെയാണ് തൊട്ടിക്കര കാവില്‍കടവ് ഭാഗത്ത് നാട്ടുകാര്‍ ഗൗരിക്കുട്ടിയുടെ മൃതദേഹം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Keywords: One more covid death in Kerala, Kollam, News, Health, Health & Fitness, Dead, Dead Body, Police, Ambulance, Hospital, Treatment, Kerala.
ad