Follow KVARTHA on Google news Follow Us!
ad

ഇടതുപക്ഷത്തിന്റെ നെറികേടുകള്‍ എണ്ണിയെണ്ണി പറഞ്ഞത്, പിണറായിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി ഫെയിസ്ബുക്കില്‍

കോവിഡ് കാലത്ത് , പത്രസമ്മേളനങ്ങള്‍ നടത്തിയും ചാനലുകള്‍ക്ക് #കേരളാവാര്‍ത്തകള്‍ #ഉമ്മന്‍ചാണ്ടി #പിണറായി Ommen Chandy replied to CM's reaction on gold
തിരുവനന്തപുരം: (www.kvartha.com 11.07.2020) കോവിഡ് കാലത്ത് , പത്രസമ്മേളനങ്ങള്‍ നടത്തിയും ചാനലുകള്‍ക്ക് ബൈറ്റ് നല്‍കിയും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്താന്‍ പോലും കഴിയാത്ത നേതാക്കളില്‍ പലരും സമൂഹമാധ്യമങ്ങളില്‍ അഭയം നേടിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നെറികേട് കാട്ടുന്നു, എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി നല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആശ്രയിച്ചത് ഫെയിസ്ബുക്കിനെയാണ്. സ്വര്‍ണക്കടത്ത് കേസിന്റെ മറവില്‍ സി.പി.എം തനിക്കും കോണ്‍ഗ്രസിനും എതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ ഉമ്മന്‍ചാണ്ടി അക്കമിട്ട് ഫെയിസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Ommen Chandy



നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടി പോസ്റ്റ് തുടങ്ങുന്നതെങ്കിലും ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും.

Facebook post of Omman Chandy



സ്വപ്ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി കിട്ടാന്‍ ഉമ്മന്‍ചാണ്ടി ശിപാര്‍ശ ചെയ്‌തെന്നാണ് മറ്റൊരു കള്ളക്കഥ. എയര്‍ ഇന്ത്യ സാറ്റ്സ് മാനേജര്‍ ബിനോയിയോട് ഇക്കാര്യം ആരാഞ്ഞു. ബിനോയി നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു. കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് അടുത്ത ബന്ധമുണ്ടന്നു സ്ഥാപിക്കാന്‍ എന്നോടൊപ്പം നില്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ സച്ചിനോടൊപ്പം നില്കുന്ന ഫോട്ടോയാണത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സച്ചിന്റെ കല്യാണം. അന്നു കോട്ടയത്തെത്താന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഞായറാഴ്ചയാണ് സച്ചിനെ കണ്ട് ആശംസകള്‍ അറിയിച്ചത്. സച്ചിനോടൊപ്പം എടുത്ത ഫോട്ടോയാണ് ഈ രീതിയില്‍ വക്രീകരിച്ചത് സങ്കടകരമായിപ്പോയി.


സ്വപ്ന സുരേഷിന് ജോലി കിട്ടാന്‍ കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂരും കെസിവേണുഗോപാലും ശിപാര്‍ശ ചെയ്തു എന്നാണ് മറ്റൊരു കെട്ടുകഥ. കെസി വേണുഗോപാലിനെതിരേ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ശശി തരൂരും കെസി വേണുഗോപാലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ മരുമകളാണ് സ്വപ്ന സുരേഷെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആരോപിച്ചു. അങ്ങനെയൊരു മരുമകള്‍ തനിക്കില്ലെന്നു രവി വ്യക്തമാക്കി. അതിനാല്‍ നെറികേട് കാട്ടരുത് എന്നാണ് എന്റെയും അഭ്യര്‍ഥന എന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Keywords: Omman Chandy replied to CM's reaction on gold smuggling case alligations, Omman Chandy, Pinarayi Vijayan, Gold smuggling, Alligations, KSU, Congress, CPM, BJP, K.C VenuGopal, Shashi Taroor