കോവിഡ് ഡ്യൂട്ടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമം; ഡോക്ടറെ വളഞ്ഞിട്ട് തല്ലി നേഴ്‌സുമാര്‍

കോവിഡ് ഡ്യൂട്ടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമം; ഡോക്ടറെ വളഞ്ഞിട്ട് തല്ലി നേഴ്‌സുമാര്‍

ചണ്ഡീഗഢ്: (www.kvartha.com 16.07.2020) കോവിഡ് ഡ്യൂട്ടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ഡോക്ടറെ വളഞ്ഞിട്ട് തല്ലി നേഴ്‌സുമാര്‍. ഹരിയാണ പഞ്ചഗുളയിലെ ആശുപത്രിയിലാണ് സംഭവം. രാത്രി റൗണ്ട്സ് കഴിഞ്ഞതിന് ശേഷം വാര്‍ഡിലെ വസ്ത്രം മാറുന്ന മുറിയില്‍ കയറി വാതില്‍ അടച്ച ശേഷം 21 കാരിയായ നഴ്സിനെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്നും രക്ഷപ്പെട്ട നേഴ്‌സ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവസമയത്ത് ഡോക്ടര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേഴ്സിന്റെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം നടന്നില്ല. ഇതോടെ നേഴ്‌സ് പൊലീസില്‍ പരാതി നല്‍കുകയായിരുന്ന. ഇതോടെ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണം വേഗത്തിലായി. ഇതിനിടെ മൊഴി നല്‍കാനെത്തിയ ഡോക്ടറെ നഴ്സുമാര്‍ അടിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ സംഭവം മറച്ചുവെക്കാനാണ് ശ്രമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

Keywords: National, News, Punjab, Nurse, Doctor, Molestation Attempt, Hospital, Police, Case, Complaint, Attack, Beat, Nurses attack doctor for trying to molest nurse.
ad