Follow KVARTHA on Google news Follow Us!
ad

സ്വപ്‌നയ്ക്ക് കുരുക്ക് മുറുകുന്നു; എന്‍ ഐ എയും ക്രൈംബ്രാഞ്ചും സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണത്തിന് കൈകോര്‍ത്തു

സര്‍ക്കാരിനെയും സി.പി.എമ്മിനേയും പ്രതിസന്ധിയിലാക്കിയ #കേരളാവാര്‍ത്തകള്‍ #എന്‍.ഐ.എ # ക്രൈംബ്രാഞ്ച് NIA and crime branch joined hand to probe against
തിരുവനന്തപുരം: (www.kvartha.com 18.07.2020)  സര്‍ക്കാരിനെയും സി പി എമ്മിനേയും പ്രതിസന്ധിയിലാക്കിയ, സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നാ സുരേഷിനെതിരായ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ ഐ എ) ക്രൈംബ്രാഞ്ചും സഹകരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. സ്വപ്‌നയ്‌ക്കെതിരെ മുമ്പുണ്ടായിരുന്ന എയര്‍ഇന്ത്യാ സ്റ്റാറ്റിലെ വ്യാജരേഖാ കേസിന്റെ അടക്കം വിവരങ്ങള്‍ എന്‍ ഐ എ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്‍ ഐ എ കൊച്ചി യൂണിറ്റ് എസ് പി രാഹുല്‍ ക്രൈംബ്രാഞ്ച് ഡി എസ് പി ബി അനില്‍കുമാറുമായി ഫോണിലൂടെയാണ് ആശയവിനിമയം നടത്തിയത്.

NIA

എയര്‍ ഇന്ത്യയിലെ ജീവനക്കാരനെതിരെ വ്യാജ പരാതി നല്‍കിയ കേസിനെ കൂടാതെ ഐ ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമനം നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസുണ്ട്. അത് പൊലീസാണ് അന്വേഷിക്കുന്നത്. എസ് പി ഫോണില്‍ വിളിച്ച ശേഷം എന്‍ ഐ എ ഡി എസ് പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം ജവഹര്‍നഗറിലെ ഓഫീസ് സന്ദര്‍ശിച്ച് കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വപ്നയെ കുറിച്ച തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ എന്‍ ഐ എ ക്രൈം ബ്രാഞ്ചിനും കൈമാറി.

എയര്‍ ഇന്ത്യാ സ്റ്റാറ്റിലെ വ്യാജ പരാതി സംബന്ധിച്ച് കുറേ വര്‍ഷങ്ങളായി ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയായതോടെയാണ് ഈ കേസ് വീണ്ടും ചര്‍ച്ചയായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ സ്വപ്‌ന ഒന്നാം പ്രതിയും ജോബ് കണ്‍സള്‍ട്ടണ്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സും വിഷന്‍ ടെക്‌നോളജീസും രണ്ടും മൂന്നും പ്രതികളുമാണ്. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എം ഡി ജയശങ്കര്‍ പ്രസാദ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍. വ്യാജരേഖ ഉപയോഗിച്ച് ജോലി നേടുക തുടങ്ങി കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇവ തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം. 30 കിലോ സ്വര്‍ണം പടിച്ച കേസില്‍ സ്വപ്‌നയ്‌ക്കെതിരെ കസ്റ്റംസും കേസ് എടുത്തിട്ടുണ്ടെങ്കിലും അത് നില നില്‍ക്കുമോ എന്ന് സംശയമാണെന്ന് നിയമവിദഗ്ദരും റിട്ടേഡായ ചില ഐ പി എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണം അടങ്ങിയ ബാഗ് സ്വപനയുടെ പേരിലല്ല വന്നത്. അവരെ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിട്ടുമില്ല. എന്നാല്‍ എന്‍ ഐ എ എടുത്ത ഭീകരവാദ, യു എ പി എ കേസ് നിലനില്‍ക്കും. കാരണം കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്നപ്പോള്‍ ആ അധികാരം ഉപയോഗിച്ച് സ്വര്‍ണം കടത്തി റമീസിന് അടക്കം കൈമാറിയെന്ന് വ്യക്തമായിട്ടുണ്ട്.

Keywords: NIA and crime branch joined hand to probe against Swapna Suresh, NIA, Crime branch, Police, Swapna Suresh, Gold smuggling, Customs, IT Department, Air India, Fake certificate, M.D.