Follow KVARTHA on Google news Follow Us!
ad

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണം; ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ സൂചനകളില്ല, തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ Pathanamthitta, News, Local-News, Dead, Dead Body, Allegation, Family, Custody, Kerala,
പത്തനംതിട്ട: (www.kvartha.com 31.07.2020) ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ സൂചനകളില്ലെന്നും തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൈ ഒടിഞ്ഞത് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍നടപടികള്‍ക്കായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരികയുള്ളു.

Mathai died of drowning; no signs of physical torture on body: Post-mortem report, Pathanamthitta, News, Local-News, Dead, Dead Body, Allegation, Family, Custody, Kerala

വനംവകുപ്പിന്റെ കസ്റ്റഡിയില്‍വെച്ച് മര്‍ദനമേറ്റാണ് മത്തായി മരിച്ചതെന്ന് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകര്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കുടപ്പനയില്‍ വന്യമൃഗസാന്നിധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകര്‍ത്തുവെന്നും ഫാമിലെ മാലിന്യം വനത്തില്‍ തള്ളുന്നുവെന്നും ആരോപിച്ചായിരുന്നു മത്തായിയെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നത്. എന്നാല്‍ പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളില്‍ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Keywords: Mathai died of drowning; no signs of physical torture on body: Post-mortem report, Pathanamthitta, News, Local-News, Dead, Dead Body, Allegation, Family, Custody, Kerala.