Follow KVARTHA on Google news Follow Us!
ad

ചെന്നിത്തലയ്ക്ക് രക്ഷാകവചവുമായി ലീഗ്; കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആര്‍ എസ് എസ്സുകാരെ പിടിക്കാന്‍ പോലും പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കെ പി എ മജീദ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കാവി പുതപ്പിക്കാനുള്ള Congress, CPM, Kerala, News, Politics, Kerala
തിരുവനന്തപുരം: (www.kvartha.com 31.07.2020) പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കാവി പുതപ്പിക്കാനുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനത്തിനെതിരെ മുസ്ലീം ലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗത്തെത്തി. എല്‍ഡിഎഫ് അകപ്പെട്ട അഴിമതിക്കേസുകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷനേതാവിനെതിരെ കോടിയേരി ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കെ പി എ മജീദ് ഫെയിസ് ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ നാണംകെട്ട സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയില്‍ നിന്നാണ് ചെന്നിത്തലക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന പഴകിപ്പുളിച്ച ആരോപണം വീണ്ടും പുറത്തെടുത്തിരിക്കുന്നത്.

 
KPA Majeed replies to Kodiyery's allegation about Chennithala's RSS relation, CPM, BJP, Congress, Chennithala, Kodiyeri, RSS, SRP, KPA Majeed, SFI, ABVP.

കോണ്‍ഗ്രസ് മുക്ത കേരളത്തിനു വേണ്ടി ബി ജെ പിയെ പോലെ അധ്വാനിക്കുന്ന പാര്‍ട്ടിയാണ് സി പി എമ്മെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസിന് പകരം ബി ജെ പിക്ക് ദൃശ്യത നല്‍കാന്‍ ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സി പി എം കളിച്ചി കളി എല്ലാവരും കണ്ടതാണ്. സ്വന്തം പാര്‍ട്ടിയുടെ ആര്‍എസ്എസ് ബന്ധം മറച്ചുവെക്കാനും സര്‍ക്കാരിനെതിരായ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ചെന്നിത്തലയോട് പക തീര്‍ക്കാനുമാണ് സി പി എം ഇപ്പോള്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടുകളായി മതേതര ചേരിക്ക് കരുത്ത് പകരുകയും വര്‍ഗീയ ശക്തികളോട് പൊരുതുകയും ചെയ്യുന്ന ചെന്നിത്തലയെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം ബി ജെ പിയുമായി ധാരണയുണ്ടാക്കുന്നതായി പലരും സംശയം ഉന്നയിച്ചിട്ടുണ്ട്. പാലത്തായി പീഡനക്കേസില്‍ ആരാണ് ബി ജെ പിക്ക് കുടപിടിച്ചതെന്ന് പറയേണ്ട കാര്യമില്ല. കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആര്‍എസ്എസ്സുകാരെ പോലും പിടികൂടാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കായംകുളത്തെ ആര്‍എസ്എസ് ശാഖയുടെ ശിക്ഷക് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ജന്മഭൂമിയാണ്. 1977 മുതല്‍ ഭൂരിപക്ഷ വോട്ടിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ്സുമായി ബന്ധപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം.

അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് ബിജെപിയെ അധികാരത്തിലേക്ക് ആനയിച്ചത് സി പി എമ്മാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എസ്എഫ്ഐയും എബിവിപിയും പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാല്‍ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എകെ ബാലനാണ്. റിയാസ് മൗലവി, ഫൈസല്‍ വധക്കേസുകളില്‍ സിപിഎം പുലര്‍ത്തിയ മൗനം ആരും മറന്നിട്ടില്ലെന്നും കെപിഎ മജീദ് ഓര്‍മിപ്പിക്കുന്നു.


Keywords: KPA Majeed replies to Kodiyery's allegation about Chennithala's RSS relation, CPM, BJP, Congress, Chennithala, Kodiyeri, RSS, SRP, KPA Majeed, Kerala, News,SFI, ABVP.