Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. . മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്ബന്‍ അബ്ദുല്‍ ജലീലാണ് മരിച്ചത്. 38 വയസ്സായിരുന്നു. World, Kerala, News, Death, , Saudi Arabia, Gulf, Keralite died in saudi arabia
ദമ്മാം: (www.kvartha.com 11.07.2020) സൗദി അറേബ്യയില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്ബന്‍ അബ്ദുല്‍ ജലീലാണ് മരിച്ചത്. 38 വയസ്സായിരുന്നു.

ഒരാഴ്ച മുമ്പാണ് ജലീലിനെ പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ജലീലിന്റെ ആരോഗ്യനില വഷളാവുകയും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദി ജര്‍മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജലീലിന്റെ ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മന്‍ഹ, അയ്മന്‍ എന്നിവരും ദമ്മാമില്‍ ഒപ്പമുണ്ടായിരുന്നു.


Kywords: World, Kerala, News, Death,  Saudi Arabia, Gulf, Keralite died in saudi arabia