Follow KVARTHA on Google news Follow Us!
ad

ബംഗാളില്‍ രൂപീകരിച്ച സി പി എം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുന്നു; സി പി എം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ഇതെന്നും, കോടിയേരി കണ്ണടച്ച് പാലുകുടിച്ചാല്‍ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും കെ സുരേന്ദ്രന്‍

കേരളത്തില്‍ ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ Thiruvananthapuram, News, Politics, BJP, CPM, Congress, K. Surendran, Kerala, Criticism,
ബംഗാളില്‍ രൂപീകരിച്ച സി പി എം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുന്നു; സി പി എം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ഇതെന്നും, കോടിയേരി കണ്ണടച്ച് പാലുകുടിച്ചാല്‍ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും കെ സുരേന്ദ്രന്റെ പരിഹാസം
തിരുവനന്തപുരം: (www.kvartha.com 31.07.2020) കേരളത്തില്‍ ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയിരിക്കുകയാണെന്നും അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നത് അതുകൊണ്ടു കൂടിയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുന്ന സി പി എം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ബംഗാളില്‍ രൂപീകരിച്ച സി പി എം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ നിലനില്‍പ്പു നഷ്ടപ്പെട്ട സി പി എമ്മും കോണ്‍ഗ്രസും പിടിച്ചുനില്‍ക്കാന്‍ ഏത് അറ്റംവരെയും പോകും എന്നതിന്റെ ഉദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബി ജെ പിയുടെ വളര്‍ച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്.

K Surendran blames Congress and CPM, Thiruvananthapuram, News, Politics, BJP, CPM, Congress, K. Surendran, Kerala, Criticism.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ സി പി എം-കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മോഡല്‍ സംസ്ഥാന വ്യാപകമാക്കാനാണ് ഇരു പാര്‍ട്ടികളുടേയും ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ് ഡി പി ഐയേയും മുസ്ലീംലീഗ് ഒപ്പം കൂട്ടുന്നതും ബി ജെ പി വിരോധത്തിന്റെ പേരിലാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ആര്‍ എസ് എസ് ബന്ധത്തിന്റെ പേരില്‍ കോടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത്.

രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സി പി എം സര്‍ക്കാരുകളാണ്. ടി പി വധക്കേസില്‍ സി പി എമ്മിന്റെ ഉന്നതര്‍ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. കോടിയേരി കണ്ണടച്ച് പാലുകുടിച്ചാല്‍ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Keywords: K Surendran blames Congress and CPM, Thiruvananthapuram, News, Politics, BJP, CPM, Congress, K. Surendran, Kerala, Criticism.