Follow KVARTHA on Google news Follow Us!
ad

മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനുംThiruvananthapuram, News, Rain, Warning, Fishermen, Kerala
തിരുവനന്തപുരം: (www.kvartha.com 31.07.2020) മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 31-07-2020 മുതല്‍ 04-08-2020 വരെ അറബിക്കടലില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, മാലിദ്വീപ്, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ (ഓഗസ്റ്റ് 2 മുതല്‍ 4 വരെ) എന്നീ സമുദ്ര മേഖലകളിലാണ് മോശം കാലാവസ്ഥ.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

31-07-2020 മുതല്‍ 04-08-2020 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും ഓഗസ്റ്റ് 2 മുതല്‍ 4 വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലും (ജൂലൈ 31 ന് മധ്യ-അറബിക്കടലിലും) മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

IMD issues heavy rainfall warning till August 3, Thiruvananthapuram, News, Rain, Warning, Fishermen, Kerala.

02-08-2020 മുതല്‍ 04-08-2020 വരെ : ആന്‍ഡമാന്‍ കടല്‍, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

01-08-2020 മുതല്‍ 04-08-2020 വരെ : മഹാരഷ്ട്ര തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

31-07-2020 മുതല്‍ 04-08-2020 വരെ : ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Keywords: IMD issues heavy rainfall warning till August 4, Thiruvananthapuram, News, Rain, Warning, Fishermen, Kerala.