» » » » » » » » » » » » » » » » » കോവിഡ് ഭീതിയില്‍ ഗര്‍ഭിണിക്ക് ഭീഷണി; അച്ഛനെയും മക്കളെയും ഇറക്കിവിട്ടു, മനുഷ്യാവകാശ കമ്മീഷന്‍ വക എട്ടിന്റെ പണി വരുന്നു

തിരുവനന്തപുരം: (www.kvartha.com 01.07.2020) കോവിഡ് ഭീതിയില്‍ ഗര്‍ഭിണിയായ പ്രവാസിയെ ഭീഷണിപ്പെടുത്തിയ നാട്ടുകാരും കോവിഡ് പിടിപെട്ടെന്ന് ആരോപിച്ച് അച്ഛനെയും മക്കളെയും ഇറക്കിവിട്ട വീട്ടുടമസ്ഥനും പെട്ടു. രണ്ട് സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. 

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം സ്വദേശിനിയും എട്ട് മാസം ഗര്‍ഭിണിയുമായ ആശയെ വീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന് നാട്ടുകാര്‍ ഭീഷണി മുഴക്കുകയായിരുന്നു. ഈ സംഭവം തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്. രണ്ട് സംഭവങ്ങളും അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.വലിയതുറയിലെ ഒറ്റമുറി വാടക വീട്ടില്‍ നിന്നും കൊല്ലം സ്വദേശിയായ രാജു, മക്കളായ ജോഷ്വ (12), മോശ (14) എന്നിവരെയാണ് വീട്ടുടമ ഇറക്കിവിട്ടത്. രാജുവിനെയും മക്കളെയും ഇറക്കിവിട്ടതിനെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അന്വേഷിച്ചാണ് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഫോര്‍ട്ട് സ്‌കൂളില്‍ അഭയം തേടിയ ഇവരെ പിന്നീട് സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ പൂജപ്പുരയിലെ ചില്‍ഡ്രന്‍സ് ഹോമിലും രാജുവിനെ കിഴക്കേകോട്ടയിലെ പുനരധിവാസ കേന്ദ്രത്തിലും മാറ്റി.

ഭാര്യ മരിച്ചതോടെ മക്കളെ വളര്‍ത്താന്‍ ജോലി തേടിയാണ് രാജു കൊല്ലത്തു നിന്ന് തിരുവനന്തപുരത്തെത്തിയത്. ഹൃദ്രോഗിയായ രാജു നഗരത്തിലെ പല ഹോട്ടലുകളിലും ജോലി ചെയ്തു. ഇടയ്ക്ക് കൂലിപ്പണിക്കും പോയിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് മക്കള്‍ക്കും പനി പിടിപെട്ടു. ഇതോടെ കോവിഡ് ആരോപിച്ച് വീട്ടുടമ ഇറക്കിവിടുകയായിരുന്നു. അതേസമയം ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതോടെ രാജു വാടക നല്‍കിയില്ലെന്നും അത് കൂടി കണക്കിലെടുത്താണ് ഇറക്കിവിട്ടതെന്നും ആക്ഷേപമുണ്ട്. കുട്ടികള്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും വീട്ടുടമ താമസിക്കാന്‍ അനുവദിക്കാതിരുന്നത് ഇതുകൊണ്ടാണെന്ന് സംശയിക്കുന്നു.

പുതിയ വീട് വാടകയ്ക്ക് എടുക്കാനുള്ള പണം രാജുവിന്റെ പക്കലില്ലായിരുന്നു. തുടര്‍ന്നാണ് ഫോര്‍ട്ട് സ്‌കൂളിന്റെ വരാന്തയില്‍ കഴിഞ്ഞത്. ആദ്യദിവസം പട്ടിണിയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ചിലര്‍ ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. രാജുവിനും മക്കള്‍ക്കും വീട് വെച്ച് നല്‍കാമെന്ന് ചില സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.


Keywords: Kerala, News, Corona, COVID-19, Lockdown, Job, Thiruvananthapuram, House, House Wife, Pregnant Woman, Natives, Police, Case, Human- rights, Department, Human Rights Commission orders to investigate two incidents on COVID at Thiruvananthapuram.

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal