Follow KVARTHA on Google news Follow Us!
ad

മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്ന് വാര്‍ത്തയുമായി ആശുപത്രി അധികൃതര്‍, പിന്നീട് സംഭവിച്ചത്

പിതാവിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചതിന് പിന്നാലെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്ന് വാര്‍ത്തയുമായി ആശുപത്രി അധികൃതരുടെ വിളി India, National, News, Maharashtra, Mumbai, Dies, hospital, Case, Complaint, Hospital Authorities announced that died father was alive
മുംബൈ: (www.kvartha.com 09.07.2020) പിതാവിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചതിന് പിന്നാലെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്ന് വാര്‍ത്തയുമായി ആശുപത്രി അധികൃതരുടെ വിളി. പക്ഷെ ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല. ചൊവ്വാഴ്ച ഇയാള്‍ മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ വീണ്ടും അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറിപ്പോയതാണ് ഇതിന്ന് കാരണം. മഹാരാഷ്ട്രയിലെ താനെയിലെ കോപ്രി ഗ്ലോബല്‍ ഹബ് കോവിഡ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ മാറിയ സംഭവം.

ജൂണ്‍ 29 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 72 വയസ്സുകാരനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന 67 വയസ്സുള്ള കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയെന്ന വിവരം വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ചത്. ഇരുവരുടെയും കേസ് റിപ്പോര്‍ട്ടുകള്‍ മാറിപ്പോയത് കൊണ്ടാണ് മൃതദേഹങ്ങള്‍ മാറാന്‍ ഇടയാക്കിയത് എന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം.



Keywords: India, National, News, Maharashtra, Mumbai, Dies, hospital, Case, Complaint, Hospital Authorities announced that died father was alive