Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കും ആശ്വാസ ജയം; സച്ചിന്‍ അടക്കമുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്നു ഹൈക്കോടതി; 21ന് വൈകിട്ട് 5മണിവരെ അയോഗ്യതാ വിഷയത്തില്‍ നടപടി പാടില്ലെന്ന് നിര്‍ദേശം

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനുംJaipur, Trending, News, Politics, MLA, Rajastan, High Court, Notice, National,
ജയ്പുര്‍: (www.kvartha.com 17.07.2020) രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂട്ടര്‍ക്കും ആശ്വാസ ജയം. സച്ചിന്‍ അടക്കമുള്ള വിമത എംഎല്‍എമാരെ ഇപ്പോള്‍ അയോഗ്യരാക്കാനാവില്ലെന്നു രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജുലൈ 21ന് വൈകിട്ട് അഞ്ചുമണിവരെ അയോഗ്യതാ വിഷയത്തില്‍ നടപടിയെടുക്കരുതെന്നാണു നിയമസഭാ സ്പീക്കര്‍ക്കു ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. സച്ചിന്‍ പക്ഷത്തിന്റെ വാദം 20ലേക്കു മാറ്റി. സ്പീക്കര്‍ സി പി ജോഷി നല്‍കിയ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും മറ്റു 18 കോണ്‍ഗ്രസ് എംഎല്‍എമാരും സമര്‍പ്പിച്ച ഹര്‍ജിയാണു രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിച്ചത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി പി ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള 19 എം എല്‍ എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള നോട്ടീസയച്ചത്. നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി എന്നിവരാണ് വാദിക്കുന്നത്. അഭിഷേക് മനു സിങ്വിയാണ് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.

HC directs Speaker not to take action against Sachin Pilot camp till Tuesday 5.30 pm,Jaipur, Trending, News, Politics, MLA, Rajastan, High Court, Notice, National

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അയോഗ്യരാക്കി തളയ്ക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനു കോടതി വിധിയോടെ സച്ചിന്‍ പക്ഷത്തിനു താല്‍ക്കാലിക തടയിടാനായി. വീടുകളിലും ഹോട്ടലുകളിലും ചേരുന്ന യോഗങ്ങള്‍ക്കു വിപ്പ് ബാധകമല്ലെന്നു സച്ചിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. സഭയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ വിപ്പ് ബാധകമാകൂ. നിയമസഭാ സാമാജികര്‍ക്കു സംസാരിക്കാനുള്ള അവകാശത്തില്‍ കൈകടത്തുന്നതിനു തുല്യമാണ് വിപ്പ് നല്‍കുന്നത്. അയോഗ്യത നോട്ടീസ് നല്‍കുന്നത് ഇതിനെ അടിച്ചമര്‍ത്തുന്നതിനു തുല്യമാണ്. വിമത എംഎല്‍എമാര്‍ക്കു നല്‍കിയ അയോഗ്യത നോട്ടീസ് റദ്ദാക്കണമെന്നും സാല്‍വെ വാദിച്ചു.

പത്താം ഷെഡ്യൂളിന്റെ പരിധിയില്‍ വരുന്നതല്ല വിപ്പ് അടങ്ങുന്ന വിഷയമെന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി അറിയിച്ചു. നിയമസഭാ സാമാജികരുടെ സംസാരിക്കാനുള്ള അവകാശത്തെക്കുറിച്ചും അദ്ദേഹം പരമാര്‍ശിച്ചു. എന്നാല്‍ സ്പീക്കറുടെ അധികാരത്തില്‍ കൈകടത്താന്‍ കോടതിക്കു കഴിയില്ലെന്ന് അഭിഷേക് മനു സിങ്വി വാദിച്ചു. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മൊഹന്തിയും ജസ്റ്റിസ് പ്രകാശ് ഗുപ്തയുമടങ്ങുന്ന ബെഞ്ചിനു മുന്നിലായിരുന്നു വാദം. കോണ്‍ഗ്രസ് വിപ്പ് മഹേഷ് ജോഷിക്കു കേസില്‍ കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കി.

Keywords: HC directs Speaker not to take action against Sachin Pilot camp till Tuesday 5.30 pm,Jaipur, Trending, News, Politics, MLA, Rajastan, High Court, Notice, National.